BREAKING NEWS

മൂന്നു മാസമായി ജോലി സ്ഥലത്തും വഴിവക്കിലും നിരന്തരം ശല്യം, അശ്ലീല സംസാരം, പേടിച്ച് യുവതി ജോലിക്കു പോയിരുന്നത് ഭർത്താവിനൊപ്പം!! വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ടിവികെ നേതാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു, പിന്നാലെ പോലീസിനു കൈമാറി

· · 1 min read
Share: Copied!

ചെ​ന്നൈ: വി​വാ​ഹി​ത​യാ​യ 25 കാരിക്കു​ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ടി​വി​കെ നേ​താ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ ക​രൂ​ർ കു​ളി​ത്ത​ലൈ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടിവികെ) യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ര​മേ​ശി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

യു​വ​തി ജോ​ലി ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ ഷോ​പ്പി​ന് മു​ന്നി​ൽ സ്ഥി​ര​മാ​യി എ​ത്തു​ന്ന ര​മേ​ശ് ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും വീ​ട്ടി​ലേ​ക്ക് പി​ന്തു​ട​രു​ക​യും ചെ​യ്തി​രു​ന്നു. ഇയാളുടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ ക​ഴി​ഞ്ഞ മൂന്നു മാ​സ​മാ​യി യു​വ​തി ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ജോ​ലി​ക്ക് വ​ന്നി​രു​ന്ന​ത്. എന്നാൽ സംഭവദിവസം ഭർത്താവിന് എത്താൻ സാധിക്കാതിരുന്നതോടെ യുവതി സഹോദരിയോടൊപ്പം വീട്ടിലേക്ക് നടന്ന് വരുന്നതിനിടെ രമേഷ് വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതി ഉടൻ ബന്ധുക്കളെ വിവരമറിയിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി. തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും നാട്ടുകാർ രമേഷിനെ മർദിക്കുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

സംഭവത്തിന് ശേഷം യുവതി കുളിത്തലൈ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് ഇയാളെ സംരക്ഷിക്കുന്നതിനായി നടപടികൾ വൈകിപ്പിക്കുകയാണെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. അതേസമയം അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ജനക്കൂട്ടത്തിന്റെ മർദനത്തിൽ പരുക്കേറ്റ രമേഷ് ഇപ്പോൾ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിനിടെ, വിഷയത്തിൽ ഡിഎംകെ എംപി കനിമൊഴി പോലീസ് നടപടി വൈകുന്നതിനെതിരെ പ്രതികരിച്ചു. ടിവികെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇ​ട​ത് സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തെന്ന് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രാ​ജ​യം​, നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും ശൈ​ലി​യിലും അ​ടി​മു​ടി തി​രു​ത്ത​ൽ വേണം, ​ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ സം​സാ​രി​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ ക്ഷ​മയോടെ കേ​ൾ​ക്കാ​നും നേ​താ​ക്ക​ൾ​ക്ക് സാധിച്ചില്ല- കേ​ന്ദ്ര ക​മ്മി​റ്റി

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026