BREAKING NEWS

‘എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല’; വ്യാജ പ്രൊഫൈലുകൾക്കെതിരെ മുന്നറിയിപ്പുമായി ഭാവന

· · 1 min read
Share: Copied!

കൊച്ചി: തന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും വ്യാജമാണെന്ന് വ്യക്തമാക്കി നടി ഭാവന. തനിക്ക് ഔദ്യോഗികമായി ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് സജീവമെന്നും താരം അറിയിച്ചു. തന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ പ്രൊഫൈലുകളിൽ വിശ്വസിക്കരുതെന്നും ആരാധകരോട് ഭാവന അഭ്യർഥിച്ചു.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഭാവനയുടെ പ്രതികരണം. “എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ സജീവമായിരിക്കുന്ന ഏക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റാഗ്രാമാണ്. എന്റെ പേരിൽ പ്രചരിക്കുന്ന ഏതെങ്കിലും ഫേസ്ബുക്ക് പ്രൊഫൈലോ പേജോ എന്റെ ഔദ്യോഗിക അക്കൗണ്ടല്ല,” എന്നാണ് താരം കുറിച്ചത്.

അടുത്തിടെ ഭാവനയുടെ പേരിൽ നിരവധി ഫേസ്ബുക്ക് ഫാൻ പേജുകളും വ്യാജ അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് വിശദീകരണം. ഇത്തരം അക്കൗണ്ടുകൾ വഴി പ്രചരിക്കുന്ന വിവരങ്ങളിൽ വിശ്വസിക്കരുതെന്നും സംശയാസ്പദമായ പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും  താരം പരോക്ഷമായി നിർദേശിച്ചു.

സാമൂഹികമാധ്യമങ്ങളിൽ സജീവമായ ഭാവന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കുന്നത്. മലയാളത്തിനൊപ്പം കന്നഡ സിനിമകളിലും സജീവമായ താരം, ഏറ്റവും ഒടുവിൽ ‘അനോമി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ കണ്ടത്. നിലവിൽ മൂന്ന് കന്നഡ ചിത്രങ്ങൾ കൂടി റിലീസിനൊരുങ്ങുകയാണ്.

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026