BREAKING NEWS

സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

· · 1 min read
Share: Copied!

തിരുവനന്തപുരം: സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ച ഏഴുവയസുകാർ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ. മസ്തിഷ്ക മരണം സംഭവിച്ച ഏഴ് വയസുകാരൻ തിരുനെൽവേലി സ്വദേശിയായ യാഷ്വാനാണ് സംസ്ഥാനത്ത് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നത്. അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജമാക്കി അധികൃതർ. ഏഴ് വയസുകാരന്റ മസ്തിഷ്കമരണം സ്ഥിരീകരിച്ചത് കിംസ് ആശുപത്രിയിൽ വച്ചായിരുന്നു.

യാഷ്വാന്റെ വൃക്കയുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് റോഡ് മാർഗം പോവുന്ന സംഘത്തിനാണ് ഗ്രീൻ കോറിഡോർ സജ്ജമാക്കിയത്. അവയവവുമായി സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് അവയവ ദാന സംഘം പോവുന്നത് റോഡ് മാർഗമാണ്. യാഷ്വാന്റെ കരൾ കിംസിൽ തന്നെയുള്ള രോഗിക്കാണ് നൽകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും കോർണിയ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ഹൃദയ വാൽവ് ശ്രീ ചിത്രയിലെ രോഗിക്കുമാണ് നൽകുന്നത്.

കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഏഴ് വയസുകാരന്റെ വൃക്ക സ്വീകരിക്കുന്നത് കണ്ണൂർ സ്വദേശിയായ 17കാരനാണ്. KL 16 W 424 എന്ന ആംബുലൻസിലാണ് വൃക്ക കോഴിക്കോടേക്ക് കൊണ്ടു പോവുന്നത്.

ബർത്തിനിടയിലൂടെയുള്ള ​ഗ്യാപ്പിലൂടെ ഒരേ തോണ്ടൽ; ഒതുങ്ങിക്കിടന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും വെറുതെ വിട്ടില്ല; ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026