BREAKING NEWS

പുതുതായി ആരംഭിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം, ഒരാള്‍ മരിച്ചു, 18 പേര്‍ ചികിത്സയി, ഒരാളുടെ നില ഗുരുതരം

· · 1 min read
Share: Copied!

മലപ്പുറം: വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്.

ഒക്ടോബർ 3 മുതൽ 18 വരെ പുതിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്. പതിനൊന്നാം തീയതി ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ക്വാഡുകളെ ഉപയോഗിച്ച് പഞ്ചായത്തുകൾ വീടുകൾ തോറും കയറി തുടങ്ങി. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വണ്ടൂർ നഗരത്തിലെ റസ്റ്ററന്റുകൾ, കൂൾബാർ, കന്റീൻ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം പരിശോധന നടത്തി.

നഗരസഭയുടെ സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. നഗരസഭ ക്ലീൻ സിറ്റി മാനേജർ, ജെ.എ.നുജൂമിന്റെ നേതൃത്വത്തിൽ 2 സ്ക്വാഡ് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സെക്രട്ടറി വൈ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു.

BREAKING NEWS
"പോൾ ചെയ്ത 1230 വോട്ടിൽ 1118 വോട്ടും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് കിട്ടിയത് കേവലം 60 ഉം 52 ഉം വോട്ട് മാത്രം"... ട്രെയിൻ തട്ടി മരിച്ച വാർഡ് മെമ്പറെ കുറിച്ചുള്ള കുറിപ്പുമായി വി.എസ് ജോയ്, അപകടം ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ തട്ടി
22 Oct 2026
BREAKING NEWS
വേ​ഗം വണ്ടി വിട്ടോ, "വിമാനത്തിലേക്കു തിരിച്ചുപൊയ്ക്കോളൂ”.....ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായേക്കാം- യുഎസിന്റെ മുന്നറിയിപ്പുമായെത്തിയ സൈനിക മേധാവിക്ക് അപമാനം!!  'മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാന് പുതിയതായി ഒന്നും പറയാനില്ല, അമേരിക്കയുടെ സന്ദേശം കൈമാറിയതുകൊണ്ട് നിലപാടിൽ മാ...
22 Oct 2026
BREAKING NEWS
തുടക്കം കിടുക്കി...അർധ സെഞ്ചറിയുമായി കളം നിറഞ്ഞ് സഞ്ജു, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
22 Oct 2026
BREAKING NEWS
ചാടിക്കയറി തീരുമാനമെടുത്തിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥ ആയേനെ, പിണറായി വിജയനെതിരായ നടപടി ശരിതന്നെ- കെ മുരളീധരന്‍
22 Oct 2026