BREAKING NEWS

കണക്കുതെറ്റി, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി!! എൽഡിഎഫ് കണക്കു പ്രകാരം ചെലവിട്ടത് 5,370 കോടി രൂപ, കണക്കുകൾ പുറത്തുവിട്ടത് പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സർക്കാർ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഒന്നാം ഘട്ട ചെലവ് തുക വിശദീകരിക്കുന്നത്. സർക്കാർ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. ഒന്നാം ഘട്ടത്തിൽ കേന്ദ്ര സർക്കാർ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടിയും ചെലവ് ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചു.

അതേസമയം അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് സർക്കാർ ചെലവിട്ട തുക മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാരും കേന്ദ്രവും ചേർന്ന് 5,370 കോടി ചെലവിട്ടെന്നായിരുന്നു പ്രതിപക്ഷം പറയുന്നത്. ഇതിനിടയിലാണ് കണക്കുകളിലുള്ള അന്തരം മുഖ്യമന്ത്രി പുറത്തുവിട്ടിരിക്കുന്നത്.
ഇതിനിടെ സർക്കാർ അറിയാതെയുള്ള വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും അദാനിയും എംഎസ്സി കമ്പനിയുമായി നടന്നത് വലിയ ഡീലെന്ന് സിപിഐഎം ആരോപിക്കുന്നു. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രചാരണവും പ്രക്ഷോഭവും ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പകൽ എല്ലാം നോട്ടമിട്ട് വയ്ക്കും; രാത്രിയായാൽ സ്ത്രീ വേഷം കെട്ടി വന്ന് അടിച്ചുമാറ്റി കൊണ്ടുപോകും; ലക്ഷങ്ങളുടെ കവർച്ച! തെളിവായി സിസിടിവി ദൃശ്യങ്ങൾ; വയനാട് സ്വദേശി അറസ്റ്റിൽ

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026