BREAKING NEWS

എന്റെ സല്‍പ്പേരിന് കളങ്കം വരുത്തി, നാണക്കേട്, ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല, ഫോട്ടോ അശ്ലീല രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി അന്നരാജന്‍

· · 1 min read
Share: Copied!

തന്റെ ചിത്രം മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി നടി അന്ന രാജന്‍.ചിത്രം അശ്ലീലവും അപകീര്‍ത്തികരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച പേജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തുറന്നടിച്ചത്. കേരള പൊലീസിനേയും സൈബര്‍ സെല്ലിനേയും മുഖ്യമന്ത്രി വിഡി സതീശനേയും മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് അന്നയുടെ പോസ്റ്റ്.

അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തെളിവുകള്‍ താന്‍ ശേഖരിച്ചു വച്ചിട്ടുണ്ടെന്നും അന്ന സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. എന്റെ സല്‍പ്പേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ ഈ ചിത്രം അശ്ലീലവും അപകീര്‍ത്തികരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് നാണക്കേടാണ്. അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.

എന്റെ സ്വകാര്യതയേും ആത്മാഭിമാനത്തേയും ലംഘിക്കുന്നതാണ്. ഈ അക്കൗണ്ട് ഞാന്‍ ഔദ്യോഗികമായി തന്നെ ഇന്‍സ്റ്റഗ്രാമിന് റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഉടനെ തന്നെ ബാധകമായ നിയമങ്ങള്‍ അനുസരിച്ച് പൊലീസിലും പരാതിപ്പെടും. ഈ എഡിറ്റ് ചെയ്യപ്പെട്ട ചിത്രം പങ്കുവെക്കുന്നവരും സൃഷ്ടിച്ചവരും ഉത്തരം പറയേണ്ടി വരുമെന്ന് അന്ന രാജന്‍ പറയുന്നു.

BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026
BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026