ചെന്നൈ: ഇംഗ്ലണ്ടും അയർലൻഡും ഉൾപ്പെട്ട ടി20 പരമ്പരയിൽ 15-കാരനായ വൈഭവ് സൂര്യവംശിക്ക് നൽകിയ അവസരവും പിന്നീട് ടീമിൽ നിന്ന് ഒഴിവാക്കിയതിലും കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഇന്ത്യൻ ടി20 നായകൻ ശ്രേയസ് അയ്യർ ടോസ് സമയത്ത് നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിയതായി ശ്രീകാന്ത് തുറന്നുപറഞ്ഞു.
യുകെ പര്യടനത്തിൽ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചത്. എന്നാൽ, ഐപിഎല്ലിൽ പ്രകടിപ്പിച്ച മികച്ച ഫോം ആവർത്തിക്കാൻ താരത്തിന് സാധിച്ചില്ല. പരമ്പരയിൽ ഒരിക്കൽ പോലും 20 റൺസ് കടക്കാനായില്ലെങ്കിലും, യുവതാരത്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടിയിരുന്നുവെന്നായിരുന്നു ശ്രീകാന്തിന്റെ അഭിപ്രായം.
അഞ്ചാം ടി20യിൽ സൂര്യവംശിയെ പുറത്തിരുത്തിയതിനെക്കുറിച്ച് ടോസ് സമയത്ത് ശ്രേയസ് അയ്യർ പറഞ്ഞ വാക്കുകളാണ് വിമർശനത്തിന് ഇടയാക്കിയത്. “ടോസ് കഴിഞ്ഞുള്ള അഭിമുഖം കേട്ടപ്പോൾ ഞാൻ ഏറെ നിരാശനായി. ഒരു ടീമിനെ നിർമിക്കുമ്പോൾ കളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. ഇങ്ങനെയാണെങ്കിൽ മുന്നോട്ട് പോകേണ്ടത്, നേതൃസംഘം തന്നെ മാറ്റേണ്ടി വരും,” എന്നാണ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്.
“കളിക്കാരുടെ പ്രകടനം മോശമാണെന്ന് പറയുമ്പോൾ അതേ മാനദണ്ഡം നായകനും കോച്ചിനും ബാധകമാകണം. ഗൗതം ഗംഭീറും ശ്രേയസ് അയ്യറും അവരുടെ പ്രകടനം എന്താണെന്ന് പരിശോധിക്കണം. വൈഭവ് സൂര്യവംശി എന്ത് തെറ്റ് ചെയ്തു? യുവതാരങ്ങളെ വളർത്തുന്നത് ഇങ്ങനെയാണോ?” എന്നും ശ്രീകാന്ത് ചോദിച്ചു.
ടീമിന്റെ ഭാവിയെ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ശ്രേയസ് അയ്യർ വ്യക്തമാക്കിയിരുന്നു. ടീമിന് മികച്ച വഴിയിലേക്ക് പോകാനുള്ള സമയം ഇതാണ്. അതനുസരിച്ച് തന്നെയാണ് ഈ തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ വിശദീകരണം ശ്രീകാന്ത് അംഗീകരിച്ചില്ല. സഞ്ജു സാംസണും വൈഭവും മൂന്ന് മത്സരങ്ങൾ വീതം മാത്രമാണ് കളിച്ചതെന്ന് ചൂണ്ടിക്കാട്ടി, ഇരുവരെയും ഇടക്കിടെ മാറ്റുന്നതിലൂടെ അവരുടെ ആത്മവിശ്വാസം തകർക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
“സഞ്ജു സാംസണാണ് മികച്ച ഓപ്ഷൻ എന്ന് തോന്നിയിരുന്നെങ്കിൽ തുടർച്ചയായി അദ്ദേഹത്തെ തന്നെ കളിപ്പിക്കേണ്ടിയിരുന്നു. എന്തുകൊണ്ട് അദ്ദേഹത്തെ മറ്റുമത്സരങ്ങളിൽ കളിപ്പിച്ചില്ല. വൈഭവിനെ ഉൾപ്പെടുത്തി പിന്നെ പുറത്താക്കുന്നത് എന്തിന്? ഇത് യുവതാരത്തിന്റെ ആത്മവിശ്വാസം തകർക്കും,” എന്നും ശ്രീകാന്ത് പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കർ 16-ആം വയസിൽ അരങ്ങേറ്റം നടത്തിയപ്പോൾ താൻ നൽകിയ ആത്മവിശ്വാസത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ശ്രീകാന്ത്, “നിങ്ങളെ ഈ പര്യടനത്തിൽ നിന്ന് ഒഴിവാക്കില്ല, ഭയമില്ലാതെ കളിക്കൂ” എന്നായിരുന്നു തന്റെ വാക്കുകൾ. “ഗംഭീരും ശ്രേയസും വൈഭവിന് അതേ ആത്മവിശ്വാസം നൽകേണ്ടതില്ലേ? ഇങ്ങനെ പെരുമാറുന്നത് ശരിയല്ല, യുവതാരമായ വൈഭവ് സൂര്യവംശിയുടെ കൈകാര്യം ചെയ്ത രീതിയിൽ തനിക്ക് ഏറെ നിരാശയുണ്ടെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

















































