BREAKING NEWS

കൊളംബിയയിൽ മറ്റൊരു കൊലവിളി!! ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിന് എതിരെ ഗോൾ നേടാനുള്ള സുവർണാവസരം നഷ്‌ടമാക്കി, ജാമിൻട്ടൻ കാമ്പാസിന് വധഭീഷണി, താരം ഒളിവിൽ… 1994ൽ സെൽഫ് ​ഗോൾ നേടിയ ആന്ദ്രേ എസ്കോബാറിനെ വീട്ടിലെത്തി കൊലപ്പെടുത്തിയതും കൊളംബിയയിൽ തന്നെ

· · 1 min read
Share: Copied!

ബൊഗോട്ട: ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെതിരായുള്ള മികച്ചൊരു ഗോളവസരം നഷ്ടമാക്കിയെന്ന് ചൂണ്ടിക്കാട്ടി കൊളംബിയൻ മിഡ്ഫീൽഡർ ജാമിൻട്ടൻ കാമ്പാസിന് വധഭീഷണി. ഇതിന് പിന്നാലെ താരം ഒളിവിൽ പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൊളംബിയൻ ഫുട്‍ബോൾ അസോസിയേഷൻ അപലപിച്ചു.

പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിന് എതിരെ നടന്ന മത്സരത്തിലാണ് പകരക്കാരനായി ഇറങ്ങിയ താരത്തിന് ഗോൾ നേടാൻ ഒരു സുവർണാവസരം ലഭിച്ചത്. എന്നാൽ കാമ്പാസ് എടുത്ത ഷോട്ട് പോസ്റ്റിൽ നിന്നും വളരെ മാറി പുറത്തേക്ക് തെറിക്കുകയായിരുന്നു. ഇതോടെ ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഷൂട്ടൗട്ടിൽ കൊളംബിയ പരാജയപ്പെടുകയായിരുന്നു.

അർജന്റീന ക്ലബ് റൊസാരിയോ സെൻട്രലിന് വേണ്ടി കളിക്കുന്ന താരം മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയ വഴി ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. ‘ഫുട്‍ബോൾ ഇത്തരം പ്രയാസമേറിയ സംവങ്ങൾ കൊണ്ട് കൂടി നിർമിക്കപ്പെട്ടതാണ്. നമുക്ക് കൊളംബിയയുടെ അഭിമാനം സംരക്ഷിക്കാം. നിങ്ങൾക്ക് ചിലപ്പോൾ ദേഷ്യവും നിരാശയുമെല്ലാം തോന്നിയേക്കാം, പക്ഷേ അതൊന്നും ഫുട്‍ബോൾ എന്ന വികാരത്തിന് അപ്പുറമല്ല’ താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

അതേസമയം 1994 ലോകകപ്പിലും കൊളംബിയൻ ഫുട്‍ബോളിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. കൊളംബിയയുടെ പുറത്താവലിന് കാരണമായ സെൽഫ് ഗോൾ നേടിയ ആന്ദ്രേ എസ്കോബാറിനെ മെഡലിനിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒരു സംഘം കൊലപ്പെടുത്തിയിരുന്നു.

പാലക്കാട് ചിറ്റൂരിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായി, വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ ഇറങ്ങിയതായി വിവരം, കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

BREAKING NEWS
ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി
16 Nov 2026
BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026