BREAKING NEWS

ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

· · 1 min read
Share: Copied!

സിനിമാ ആരാധകരെ നിരാശയിലാഴ്ത്തിയാണ് പ്രശസ്ത സംവിധായകനും നടനുമായ ഭാഗ്യരാജ് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമെന്നോണം കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

മരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം തന്റെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതം കുടുംബത്തെ അറിയിച്ചിരുന്നു. നടന്റെ മരണത്തിനുപിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് തന്തി ടിവി റിപ്പോർട്ട് ചെയ്തത്. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോർണിയ ദാനം ചെയ്യുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി റിപ്പോർട്ടിലുണ്ട്.

അതേസമയം ഭാഗ്യരാജിന്റെ നേത്രദാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് തെലങ്കാനയുടെ മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തന്റെ എക്സ് അക്കൗണ്ടിലൂടെ കുറിച്ചു. അദ്ദേഹം കണ്ണുകൾ ദാനം ചെയ്തു എന്ന വാർത്ത കേട്ടുവെന്നും സ്വന്തം മരണശേഷവും കാഴ്ച നഷ്ടപ്പെട്ടവർക്ക് വെളിച്ചം നൽകണം എന്ന ചിന്തയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും തമിഴിസൈ സൗന്ദരരാജൻ കുറിച്ചു. പൊതുരംഗത്ത് അറിയപ്പെടുന്നവർ കണ്ണുകൾ ദാനം ചെയ്യുന്നതിലൂടെ പൊതുജനങ്ങളിൽ വലിയ അവബോധം സൃഷ്ടിക്കാനാകും. ഇന്ത്യയിൽ പ്രതിവർഷം ഒരുലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകൾക്ക് നേത്രദാനത്തിലൂടെ കോർണിയ ആവശ്യമായി വരുന്നു. എന്നാൽ രാജ്യത്ത് 45,000 മുതൽ 50,000 കോർണിയ മാത്രമേ നേത്രദാനത്തിലൂടെ ലഭ്യമാകുന്നുള്ളൂ എന്നും തമിഴിസൈ സൗന്ദരരാജൻ സമൂ​ഹ മാധ്യമത്തിൽ കുറിച്ചു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026