BREAKING NEWS

പാട്ടും ഡാൻസുമൊക്കെയായി ആഘോഷം അതിരുകടന്നു, യുവാവ് ഡൈവ് ചെയ്തത് കുട്ടികൾക്കായി ഒരുക്കിയ സ്വിമ്മിങ് പൂളിലേക്ക്, തല തറയിടിച്ച് യുവാവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ അവധി ആഘോഷിക്കാനെത്തിയ യുവാവ് റിസോർട്ടിലെ ആഴം കുറഞ്ഞ സ്വിമ്മിങ് പൂളിലേക്ക് ഡൈവ് ചെയ്ത് ദാരുണാന്ത്യം. മാൽവനിലെ ഒരു റിസോർട്ടിലാണ് സംഭവം. കൊൽഹാപൂർ സ്വദേശിയായ ശ്രേണിക് മിലിന്ദ് തകാലെ (25) ആണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജൂൺ 20നാണ് സംഭവം നടന്നത്.

പ്രചരിക്കുന്ന വീഡിയോയിൽ പൂളിന് സമീപത്ത് നിന്ന് യുവാവും സുഹൃത്തുക്കളും പാട്ട് പാടുന്നതും നൃത്തം ചെയ്ത് ആഘോഷിക്കുന്നതു കാണാം. ഇതിന് പിന്നാലെ ശ്രേണിക് റിസോർട്ടിലെ പൂളിലേക്ക് ഡൈവ് ചെയ്യുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞും വെള്ളത്തിൽ നിന്ന് പൊങ്ങി വരാതിരുന്നതോടെ സുഹൃത്തുക്കൾ ശ്രദ്ധിച്ചപ്പോഴാണ് അപകടം പറ്റിയ വിവരം അറിഞ്ഞത്. പൂളിനു ആഴം കുറവായതിനാൽ തലയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കുട്ടികൾക്കായി ഒരുക്കിയിരുന്ന പൂളിലേക്കാണ് യുവാവ് ഡൈവ് ചെയ്തത്. യുവാവ് വീണ ഇടത്തെ ആഴം ഏകദേശം നാല് അടി മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഡൈവ് ചെയ്ത യുവാവിന്റെ തല പൂളിന്റെ അടിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളും മാൽവനിലെത്തി. നിയമനടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

‘1000 പേരാണുള്ളതെങ്കിൽ അത് 10,000 പേരുണ്ടായിരുന്നെന്ന് പറയും; കാര്യങ്ങൾ പൊലിപ്പിച്ചാണ് അവതരിപ്പിക്കുക; എളിമ ഇത്തിരി കൂടിപ്പോയതുകൊണ്ടാണ് ഇപ്പോൾ കളിയാക്കപ്പെടുന്നത്’- ജയറാമിനെക്കുറിച്ച് ബൈജു സന്തോഷ്

BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026