BREAKING NEWS

സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

· · 1 min read
Share: Copied!

ഹൈദരാബാദ്: നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൽട്ടറേഷൻ സർവൈലൻസ് ടീം (HFAST) നടത്തിയ പരിശോധനയിലാണ് വൻതോതിൽ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം നഗരത്തിലെ 13ഓളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്തവ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടന്നു. ആരോഗ്യത്തിന് ഹാനികരമായ വിവിധ രാസവസ്തുക്കൾ സുഗന്ധവ്യഞ്ജനങ്ങളിൽ കലർത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരകമായ നിറങ്ങളും ചായങ്ങളും ടാൽക്കം പൗഡറും ഉൾപ്പെടെയാണ് വിവിധ സുഗന്ധവ്യഞ്ജനങ്ങളിൽ ചേർത്തിരുന്നത്.

ഗുണനിലവാരം കുറഞ്ഞ കടുകിൽ തുണികളിൽ ഉപയോഗിക്കുന്ന ചായം, ടാൽക്കം പൗഡർ, എണ്ണ എന്നിവ ചേർത്ത് കൃത്രിമമായി തിളക്കവും തൂക്കവും വർധിപ്പിച്ചിരുന്നതായും കണ്ടെത്തി. ഗ്രാമ്പൂ, ജീരകം തുടങ്ങിയവയിൽ തിളക്കം കൂട്ടുന്നതിനായി സിന്തറ്റിക് നിറങ്ങളും ചായങ്ങളും ഉപയോഗിച്ചിരുന്നു.

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് പൊലീസും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക സംഘം രൂപീകരിച്ചത്. ഇതുവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘം 659 റെയ്ഡുകൾ നടത്തി. 202 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 246 ടൺ മായംകലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന ശൃംഖലയെ പൂർണമായും ഇല്ലാതാക്കുന്നതുവരെ പരിശോധനകൾ ശക്തമായി തുടരുമെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന വി.സി. സജ്ജനാർ പറഞ്ഞു.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026