BREAKING NEWS

പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

· · 1 min read
Share: Copied!

തിരുവനന്തപുരം: വിസ്മയ മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ നടി സീമ ജി നായര്‍ രംഗത്തെത്തിയിരുന്നു. സീമയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് സീമയുടെ നിലപാടിന് കയ്യടിച്ചെത്തിയത്. ഇതിനിടെ സീമയ്‌ക്കെതിരെ ഒരാള്‍ കമന്റുമായെത്തി. അയാള്‍ക്ക് സീമ നല്‍കിയ മുഖമടച്ച മറുപടിയും ഇപ്പോള്‍ കയ്യടി നേടുകയാണ്. വിസ്മയയെ പിന്തുണയ്ക്കുന്ന സീമ, പേളി മാണിക്കെതിരെ സൈബര്‍ ആക്രമണുണ്ടായപ്പോള്‍ ഉറങ്ങുകയായിരുന്നുവോ എന്ന കമന്റിനായിരുന്നു സീമ മറുപടി നല്‍കിയത്.

”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ. അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്. കാരണം മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്. പേളി മാണിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്” എന്നായിരുന്നു കമന്റ്. ഇതിന് സീമ ജി നായര്‍ നല്‍കിയ മറുപടി ‘അപ്പോള്‍ ഞാന്‍ ഉറങ്ങി’ എ്ന്നായിരുന്നു. സീമ ജി നായരുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം വിസ്മയയ്ക്ക് പിന്തുണ അറിയിക്കുന്ന സീമ ജി നായരുടെ കുറിപ്പും ചര്‍ച്ചയായി മാറിയിരുന്നു.

”ഇത്രയധികം വലിച്ചു കീറാന്‍ ഈ മോള്‍ എന്താണ് ചെയ്തത്, ഈ ജനധിപത്യ രാജ്യത്തില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ, അവരവര്‍ക്ക് ഇഷ്ട്ടമുള്ള കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍, ഏതു വിധേനയും തേച്ച് ഒട്ടിക്കുക, എത്രമാത്രം നികൃഷ്ട്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക, ചില കമന്റുകള്‍ വായിക്കുന്ന നമ്മുക്ക് പോലും സഹിക്കുന്നില്ല, രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകള്‍’ എന്നാണ് സീമ ജി നായര്‍ കുറിച്ചത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026