BREAKING NEWS

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

· · 1 min read
Share: Copied!

നടി തൃഷ കൃഷ്ണനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത നടപടിയെ പിന്തുണച്ച് പ്രമുഖ തമിഴ് നടൻ വിശാൽ രംഗത്ത്. സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്ന ഏത് വ്യക്തിക്കെതിരെയും രാഷ്ട്രീയ ഭേദമില്ലാതെ സമാനമായ നടപടികൾ ഉണ്ടാകണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് ഇത്തരം വിവാദങ്ങളും സംഭവങ്ങളും സ്വാഭാവികമാണെങ്കിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ മാനദണ്ഡവും ശിക്ഷാവിധിയുമാണ് ബാധകമാകേണ്ടതെന്ന് വിശാൽ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.

ഉദയനിധിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ സിനിമാലോകത്തെ പെൺകുട്ടികളെയും സഹപ്രവർത്തകരെയും കുറിച്ച് മോശമായി സംസാരിക്കുന്ന യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമ ഉപയോക്താക്കൾക്ക് എതിരെയും നിയമനടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആർക്കും ഇതിൽ ഇളവ് ലഭിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവേരി അവകാശ സംരക്ഷണ പ്രക്ഷോഭത്തിനിടെ തൃഷയുടെ പേര് പരാമർശിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് തഞ്ചാവൂർ ജില്ലയിലെ സെങ്കിപ്പെട്ടി പൊലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026