BREAKING NEWS

‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

· · 1 min read
Share: Copied!

കൊൽക്കത്ത: അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ടീം ഇന്ത്യയിൽ സൗഹൃദമത്സരത്തിനായി എത്താനിരിക്കെ, സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. പ്രമുഖ ടീമുകളെ വൻതുക മുടക്കി പ്രദർശന മത്സരത്തിനായി ഇന്ത്യയിലെത്തിക്കുന്നതിന് പകരം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് അധികൃതർ ശ്രമിക്കേണ്ടതെന്ന് ബൂട്ടിയ പറഞ്ഞു.

പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയാണ് ഫുട്‌ബോൾ അധികൃതരുടെ നടപടിയെന്നും ബൂട്ടിയ പരിഹസിച്ചു.

ഇന്ത്യൻ ഫുട്‌ബോളിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലന സംവിധാനങ്ങൾ, യുവതാരങ്ങളുടെ വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തേണ്ട സമയമാണിതെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടി. വലിയ ടീമുകളെ എത്തിച്ച് പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കുന്നതുകൊണ്ട് മാത്രം ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒക്ടോബർ മൂന്നിനാണ് കൊൽക്കത്തയിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുന്നത്. ബ്രസീൽ പോലൊരു പ്രമുഖ ടീമിനെതിരെ കളിക്കാനുള്ള അവസരം ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത് ശ്രദ്ധേയമാണെങ്കിലും, അതിനായി ചെലവഴിക്കുന്ന തുക ഇന്ത്യൻ ഫുട്‌ബോളിന്റെ ദീർഘകാല വളർച്ചയ്ക്കായി ഉപയോഗിക്കണമെന്നാണ് ബൂട്ടിയയുടെ നിലപാട്.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026