BREAKING NEWS

‘രാജേഷിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കണം;എന്ത് സഹായം നൽകിയാലും അത് അധികമാകില്ല; ഭാര്യയ്ക്ക് ഉടൻ ജോലി നൽകണം’: വീട് സന്ദർശിച്ച് പിണറായി വിജയൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ ചെറുപുഴയിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജേഷിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ലെന്നും മുൻകാലത്തേക്കാൾ കൂടുതൽ സഹായം കുടുംബത്തിന് നൽകണമെന്നും പിണറായി വിജയൻ പറഞ്ഞു. കുടുംബത്തിന്റെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ സർക്കാർ സഹായം നൽകണം. രാജേഷിന്റെ ഭാര്യയ്ക്ക് ഉടൻ ജോലി നൽകണമെന്നും ഇക്കാര്യം നീട്ടിക്കൊണ്ടുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോലി ലഭിക്കുന്നത് കുടുംബത്തിന് താൽക്കാലികമായെങ്കിലും വലിയ ആശ്വാസമാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും സർക്കാർ സഹായം നൽകണം. വീട് പണി പൂർത്തിയാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജേഷിന്റെ കുടുംബത്തിന് എന്ത് സഹായം നൽകിയാലും അത് അധികമാകില്ലെന്നും അത്രയും വിലപ്പെട്ട ജീവനാണ് നഷ്ടമായതെന്നും പിണറായി വിജയൻ പറഞ്ഞു.

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പ്രതിപക്ഷ നേതാവ് കുട്ടികളെ നെഞ്ചോട് ചേർത്തുപിടിച്ച് എല്ലാ പിന്തുണയും കുടുംബത്തിനുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏകാധിപതിയോ? ജനവിധിയിലൂടെ അധികാരത്തിലെത്തുന്ന നേതാവും ഏകാധിപതിയും തമ്മിലുള്ള അതിർത്തി എവിടെയാണ്? നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ശൈലിയെ ചുറ്റിപ്പറ്റി ഉയരുന്ന വലിയ ചോദ്യമാണിത്.

BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026