മുംബൈ: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമാ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ. 33കാരിയായ നടിയുടെ പരാതിയിലാണ് 73കാരനായ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തത്.
സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം മുംബൈയിലെ വീട്ടിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മയക്കുമരുന്ന് നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപണമുണ്ട്.
അറസ്റ്റിലായ പ്രതിയെ ഓഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
1999ൽ പുറത്തിറങ്ങിയ ‘ബഡേ ദിൽവാല’, 2000ൽ പുറത്തിറങ്ങിയ ‘ജോരു കാ ഗുലാം’ എന്നീ സിനിമകളുടെ സംവിധായകനും നിർമാതാവും രചയിതാവുമാണ് ഷക്കീൽ നൂറാനി.




