BREAKING NEWS

‘രാഹുൽ ജി… ഈ ചിത്രം എവിടെ നിന്നുള്ളതാണ്? എപ്പോൾ എടുത്തതാണ്? ഒപ്പമുള്ള ആളുകൾ ആരൊക്കെയാണ് എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്’- രാഹുൽ ​ഗാന്ധിക്കൊപ്പം കുട്ടിയും യുവതിയും ബോട്ടിൽ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും ഒപ്പമുള്ളവരുടേയും ചിത്രം പങ്കുവെച്ചുകൊണ്ട് ചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാഹുൽ ഗാന്ധി യുവതിയ്ക്കും കുട്ടിയ്ക്കും ഒപ്പം കടലിൽ യാത്ര ചെയ്യുന്ന ചിത്രമാണ് കേന്ദ്ര മന്ത്രി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ചിത്രത്തിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഒരു കുട്ടിയും യുവതിയും മറ്റൊരാളും കൂടെ ഇരിക്കുന്നുണ്ട്.

‘രാഹുൽ ജി… ഈ ചിത്രം എവിടെ നിന്നുള്ളതാണ്? എപ്പോൾ എടുത്തതാണ്? ഒപ്പമുള്ള ആളുകൾ ആരൊക്കെയാണ് എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്’- എന്നായിരുന്നു ഗിരിരാജ് സിങ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. തൊപ്പിയും കണ്ണടയും ധരിച്ചാണ് രാഹുൽ ഇരിക്കുന്നത്. തൊട്ടടുത്ത് തന്നെ കുട്ടിയും യുവതിയും ഇരിക്കുന്നുണ്ട്. ഇവർക്കഭിമുഖമായി മറ്റൊരാളും ഇരിക്കുന്നുണ്ട്.

ചിത്രവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളേയും വ്യക്തിപരമായ യാത്രകളേയും മുൻ നിർത്തി ബിജെപി നിരന്തരം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രി തന്നെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ചും വിവരങ്ങളൊന്നും തന്നെ ഇല്ല.

‘രാജേഷിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കണം;എന്ത് സഹായം നൽകിയാലും അത് അധികമാകില്ല; ഭാര്യയ്ക്ക് ഉടൻ ജോലി നൽകണം’: വീട് സന്ദർശിച്ച് പിണറായി വിജയൻ

BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026