BREAKING NEWS

”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

· · 1 min read
Share: Copied!

ആത്മാക്കളെ കണ്ടിട്ടുണ്ടെന്ന് ലെന. ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും തോളില്‍ ഒരു സഞ്ചിയുമായി നടന്നങ്ങ് പോയി. ഞാന്‍ ഞെട്ടി, ഉറങ്ങുന്ന റൂമില്‍ നിന്നും ഒരാള്‍ നടന്നു പോയോ! നോക്കിയപ്പോള്‍ അപ്പുറത്ത് പോകാന്‍ വഴിയൊന്നുമില്ല, ജനലാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്ത് ആളുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണെന്ന് പറഞ്ഞു. അദ്ദേഹം മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ എനിക്ക് കാണാനുള്ള സിദ്ധി തുറന്ന് കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തന്നെ അടച്ചു പൂട്ടി” ലെന പറയുന്നു. ”പേടിച്ചിട്ടല്ല. വേണ്ടാ എന്ന് വച്ചതാണ്.

ഇനിയും ആ മേഖലയിലേക്ക് പോകാനില്ല. ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്. ഇനി ശരീരമില്ലാത്ത മനുഷ്യരെക്കൂടെ ഡീല്‍ ചെയ്യാന്‍ വയ്യ. ടോക് ടു ദ എന്റിറ്റീസ് എന്ന ബുക്കിലൂടെയാണ് എനിക്കിത് സാധ്യമായത്. ആ ബുക്കില്‍ പറയുന്നത് നമുക്ക് ആത്മാക്കളോട് സംസാരിക്കാമെന്നാണ്. മനുഷ്യന്മാരിലുള്ളത് പോലെ നെഗറ്റീവും പോസിറ്റീവുമായ എനര്‍ജികളുമുണ്ട്. ഭാഗ്യത്തിന് എനിക്ക് നെഗറ്റീവായതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല” എന്നാണ് ലെന പറയുന്നത്. ”നമുക്ക് തന്നെ ഒരു മുറിയില്‍ ഒരു പ്രസന്‍സ് തോന്നിയേക്കാം. പക്ഷെ ഭയം കാരണം നമ്മള്‍ അതുമായി സംസാരിക്കില്ല. പലര്‍ക്കും വ്യക്തമായി തന്നെ ആത്മാക്കളെ കാണാം. ആത്മാവ് എന്നല്ല ഞാന്‍ വിളിക്കുന്നത്. ഒരാള്‍ മരിച്ചാല്‍ അയാളുടെ എനര്‍ജി ഇംപ്രിറ്റ് ഇവിടെ നിന്നും പോകാന്‍ കുറച്ച് സമയം എടുക്കും.

മരിക്കുമ്പോള്‍ പോകുന്നത് ശരീരമാണ്. മനുഷ്യന്‍ ശരീരം മാത്രമല്ല. എനര്‍ജി ഇംപ്രിന്റ് കുറച്ചുനാള്‍ ഇവിടെ തുടരും. മരണത്തിന്റെ അവസ്ഥയും മാനസിക സംഘര്‍ഷത്തേയും ആശ്രയിച്ചിരിക്കും എത്രനാള്‍ എന്നത്. ഇതിന്റെ കുറേ ഉദാഹരണങ്ങളുണ്ട്” എന്നാണ് ലെനയുടെ വാദം. ”ഇത് കാണുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. ഞാന്‍ വേണ്ടാ എന്ന് വച്ചതാണ്. സിസി ടിവിയില്‍ ഒരിക്കല്‍ ഹ്യൂമണ്‍ ബോഡി ഡിറ്റക്ടഡ് എന്ന് കാണിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. എന്റിറ്റികളെ കാണാന്‍ സാധിക്കുന്ന സുഹൃത്തിന് അയച്ചു കൊടുത്തു. എനിക്കൊരു സര്‍ക്കിള്‍ ചെയ്ത് അയച്ചു തന്നു. അതില്‍ എനിക്ക് വ്യക്തമായി കാണാന്‍ സാധിച്ചു” എന്നും ലെന പറയുന്നു. ലെനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ കാലത്തും, ലെനയെ പോലൊരാള്‍ എങ്ങനെയാണ് ഇതെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026