BREAKING NEWS

പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് ഇന്നു വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,725 രൂപയിലും പവന് 1,09,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 215 രൂപ വർധിച്ച് 11,275 രൂപയും 14 കാരറ്റ് ​ഗ്രാമിന് 8,785 രൂപയുമായി.

അതേസമയം ബുധനാഴ്ച സ്വർണവില രണ്ടു തവണയായി പവന് 2080 രൂപ വർധിച്ചിരുന്നു. ഇതോടെ, രണ്ടുദിവസത്തിനിടെ പവന് 4,200 രൂപയാണ് ഉയർന്നത്. ഓഗസ്റ്റ് ഒന്നിന് ഇടിവോടെ ആരംഭിച്ച സ്വർണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ച അതേനില തുടർന്നെങ്കിലും ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ ബുധനാഴ്ച തിരിച്ചുകയറ്റം ആരംഭിച്ച സ്വർണവില രാവിലെ പവന് 1,280 രൂപയും ഉച്ചയ്ക്ക് 800 രൂപയും വർധിച്ചു.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ർ​ധി​ച്ച സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

അതേസമയം രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ച രാജ്യാന്തര വിപണിയിൽ 169.60 ഡോളർ നേട്ടത്തിൽ ഔൺസിന് 4246 ഡോളറിലാണ് സ്വർണ വ്യാപാരം അവസാനിച്ചത്. ഇന്ന് രാവിലെ 4300 ഡോളറിനു മുകളിലേക്ക് കയറിയ സ്വർണവില നിലവിൽ 4262 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കം സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതോടെയാണ് കേരളത്തിലും വില മാറ്റം. വെള്ളിവിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

“പർദ ധരിക്കുന്നത് സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവും”, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി, നിഖാബ് ധരിച്ച് പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി നോക്കാന്‍ കഴിയുമോ?? ഇതൊക്കെ നിരോധിക്കണം- എംഎന്‍ കാരശ്ശേരി

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026