BREAKING NEWS

ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന, പങ്കുവെക്കുന്നതിൽ യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളും!! യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

· · 1 min read
Share: Copied!

കോഴിക്കോട്: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന നടത്തിയതായി യുവാവിനെതിരെ പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിന് എതിരെയാണ് പരാതി. ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നാണ് യുവാവിനെതിരെയുള്ള ആരോപണം. ചിത്രങ്ങൾ മോർഫ് ചെയ്ത അശ്ലീല കണ്ടന്റുകൾ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

കെഎസ്ഇബിയിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദൻ എന്ന യുവതിയാണ് പരാതി നൽകിയത്. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളിൽ ഉള്ളതായി യുവതി പറയുന്നു യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകൾ മോർഫ് ചെയ്ത് വിൽപന നടത്തുന്നത്. ഫോട്ടോ വിൽപനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല യുവാവ് പെൺകുട്ടികൾക്ക് വാട്‌സപ്പിലും ഇൻസ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങൾ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികൾ പറയുന്നു.

ഏപ്രിൽ 10നാണ് താൻ ഈ വിവരം അറിയുന്നതെന്നും ഇക്കാര്യം സഹോദരനാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും സാന്ദ്ര പറയുന്നു. മോശമായ പേരുള്ള ഗ്രൂപ്പിലാണ് ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത്. ചെറുപ്പത്തിൽ കണ്ടിട്ടുള്ള പരിചയമുള്ള യുവാവാണ് ഇതിന് പിന്നിൽ. ഗ്രൂപ്പിന്റെ ഡിപിയിൽ പോലും തന്റെ ചിത്രമാണെന്നും സാന്ദ്ര പരാതിയിൽ പറയുന്നു. കേസിന് പോകരുതെന്നാണ് യുവാവിന്റെ അമ്മ കരഞ്ഞ് പറഞ്ഞത്. കൊച്ചു കുട്ടികളുടെ ചിത്രം പോലും പ്രചരിപ്പിക്കുന്ന ഗ്രൂപ്പിനെ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയെന്നാണ് ഇയാൾ ആദ്യം പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഫോൺ ഹാക്ക് ചെയ്‌തെന്നാണ് പറയുന്നതെന്നും സാന്ദ്ര ഒരു മാധ്യമത്തോട് പ്രതികരിച്ചു. യൂണിഫോമിലുള്ള കുട്ടികളുടെ ചിത്രങ്ങളുണ്ട്. കെഎസ്ഇബിയിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ കണ്ണൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ ഫോൺ സറണ്ടറാക്കിയിരുന്നു. എന്നാൽ ഒരു പ്രമുഖൻ വിളിച്ച് പറഞ്ഞ് പോലീസ് ഫോൺ തിരിച്ചുകൊടുത്തുവെന്നും യുവതി ആരോപിച്ചു.

മേക്കപ്പ് വാങ്ങിയതിന് വ്യാജ മെഡിക്കല്‍ ബില്ലുണ്ടാക്കി, 30,000 രൂപ തട്ടാന്‍ ശ്രമിച്ച മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026