BREAKING NEWS

ആ വഴിയും അടയും? ഹോർമുസിന് പിന്നാലെ ചെങ്കടലിലെ പ്രധാന എണ്ണക്കടത്ത് പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും കലുഷിതമാക്കാൻ ഇറാൻ നീക്കമെന്ന് റിപ്പോർട്ട് ; ഹൂതികളെ രം​ഗത്തിറക്കി സമ്മർദ്ദം സൃഷ്ടിക്കാൻ ആലോചന

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം തടസ്സപ്പെടുത്തിയതിന് പിന്നാലെ, യെമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ ബാബ് അൽ-മന്ദബ് കടലിടുക്ക് ലക്ഷ്യമിടാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. ഇറാനെതിരെ യുഎസ് ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ സമ്മർദ്ദ നീക്കമെന്ന വിലയിരുത്തൽ.

ചെങ്കടലിലെ പ്രധാന എണ്ണക്കടത്ത് പാതയായ ബാബ് അൽ-മന്ദബ് കടലിടുക്ക് തടയാൻ ഹൂതികളോട് ഇറാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ ജലപാത ആഗോള എണ്ണ-വാതക വിതരണത്തിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്.

സൗദി അറേബ്യ യെമനിലെ ആക്രമണം തുടരുകയാണെങ്കിൽ ബാബ് അൽ-മന്ദബ് കടലിടുക്ക് അടച്ചിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ അഭ്യർത്ഥനയെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം മിസൈലുകളും ഡ്രോണുകളും വിന്യസിച്ചതായും സൂചനകളുണ്ട്. ഈ പാതയിലെ കപ്പൽഗതാഗതം തടസ്സപ്പെടുത്താൻ അത്യാധുനിക ആയുധങ്ങൾ ആവശ്യമില്ലെന്നും താരതമ്യേന ലളിതമായ ആയുധങ്ങൾ ഉപയോഗിച്ചും അത് സാധ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തെ ഊർജ്ജ വിതരണത്തിന്റെ ഏകദേശം ഏഴ് ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. സൗദി അറേബ്യയുടെ ഊർജ്ജ കയറ്റുമതിയുടെ 70 ശതമാനവും നിലവിൽ ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് നടക്കുന്നത്. അതിനാൽ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂതികൾ ഇടപെടുകയാണെങ്കിൽ ആഗോള ഊർജ്ജ വിതരണത്തെയും എണ്ണവിലയെയും ഗണ്യമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026