BREAKING NEWS

സ്ട്രീമിങ്ങിനിടെ യുവതിയെ അധിക്ഷേപിച്ചു, യുട്യൂബര്‍ മമ്മുവിനെ കസ്റ്റഡിയില്‍ വിട്ടു, തൊപ്പിക്ക് വേണ്ടി തിരച്ചില്‍ ശക്തം

· · 1 min read
Share: Copied!

തിരുവനന്തപുരം: യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു മമ്മു. വിശദമായി ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് അടക്കം നടത്താനാണ് ആലോചന. കേസിലെ മറ്റ് പ്രതികൾ ഒളിവിൽ തുടരുകയാണ്. ഒന്നാം പ്രതി തൊപ്പി ഉള്‍പ്പെടെ കേസിലെ മറ്റ് പ്രതിക ഒളിവിൽ തുടരുകയാണ്.

മഞ്ചേരി പൊലീസാണ് തൊപ്പി ​ഗ്യാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിൽ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ അപമാനിക്കുകയായിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു.

തൊപ്പിയുടെ മുൻ സുഹൃത്തുക്കളും ‘എംആർഎസ് ഗ്യാങ്’ അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാൻ ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത്.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026