BREAKING NEWS

പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി; ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ചൂളം വിളിച്ചു; ഹരിതയാത്രയ്ക്ക് തുടക്കം

· · 1 min read
Share: Copied!

ചണ്ഡീഗഢ്: ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയിലേക്ക് ചുവടുവെച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

ജിന്ദിനും സോനിപത്തിനുമിടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ തീവണ്ടി പരിസ്ഥിതി സൗഹൃദ യാത്രയ്ക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് തീവണ്ടിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ശുദ്ധമായ ഊർജ ഉപയോഗവും സാധ്യമാകും.

ഒറ്റയാത്രയിൽ ഏകദേശം 2,600 പേർക്ക് സഞ്ചരിക്കാനാകുന്ന തീവണ്ടിയിൽ 3,200 എച്ച്.പി. ശേഷിയുള്ള പ്രൊപ്പൽഷൻ സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് സർവീസ് നടത്തുക. എന്നാൽ പരമാവധി 110 കിലോമീറ്റർ വേഗം കൈവരിക്കാൻ തീവണ്ടിക്ക് കഴിയും.

ജിന്ദിൽ ഹൈഡ്രജൻ ഉത്പാദനത്തിനും റീഫ്യൂവലിംഗിനുമായി പ്രത്യേക പ്ലാന്റും ഒരുക്കിയിട്ടുണ്ട്. കംപ്രസ് ചെയ്ത ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനും ആവശ്യമായ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ജിന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ ജർമനിക്കുശേഷം ഫ്രാൻസ്, ജപ്പാൻ, ചൈന, അമേരിക്ക എന്നിവയ്ക്കൊപ്പം ഇന്ത്യയും ഇടംപിടിക്കുകയാണ്. മറ്റു രാജ്യങ്ങളിൽ രണ്ടുമുതൽ നാലുവരെയുള്ള കോച്ചുകളാണ് സാധാരണയായി ഉപയോഗിക്കുന്നതെങ്കിൽ, കൂടുതൽ ശേഷിയുള്ള തദ്ദേശീയ ഹൈഡ്രജൻ തീവണ്ടിയാണ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്.

‘മുഖ്യമന്ത്രിയെ സംഘി ആക്കാൻ സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ ;ഒന്നുകിൽ സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക’: കുമ്പിടി ആവണ്ട കോൺഗ്രസ് വക്താവിനെ ഓങ്ങി ബി.ആ‍‍‍ർ.എം ഷഫീർ

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026