BREAKING NEWS

‘ഞങ്ങൾ അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല ‘; കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ ടാറ്റ ​ഗ്രൂപ്പ് മുന്നോട്ടു വന്നെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കമ്പനി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ തയ്യാറാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ നിലവിൽ കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്ന് കമ്പനി വ്യക്തമാക്കി.

ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ടാറ്റ ഗ്രൂപ്പിന് കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികളൊന്നുമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്ക് 10,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ അവകാശപ്പെട്ടത്. എന്നാൽ ആ അവകാശവാദം കമ്പനി തന്നെ തള്ളിയതോടെ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമായിരിക്കുകയാണ്.

പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജ ഫോൺ; ഡൽഹി നമ്പറെന്ന് കണ്ടെത്തി, പ്രത്യേക സംഘം ഉത്തരേന്ത്യയിലേക്ക്

BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026
BREAKING NEWS
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് മലയാളികളാണ്, ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ല, സവർക്കറെ അപമാനിച്ചപ്പോൾ മുഖ്യമന്ത്രി എവിടെയായിരുന്നു?? ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡൽ എന്ന് വി ഡി സതീശന്‍ പറയണം- രാജീവ് ചന്ദ്രശേഖര്‍
25 Oct 2026
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026