BREAKING NEWS

‘ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം’; അയോധ്യയിൽ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യ പരസ്യ വധഭീഷണിയുമായി രം​ഗത്ത്; ‘ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ; മൂന്ന് തവണ വിവാഹം കഴിച്ചു, മൂന്നും ഹിന്ദു സ്ത്രീകൾ’

· · 1 min read
Share: Copied!

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ ബജ്‌രംഗ് ദൾ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ലവ് ജിഹാദ് ആരോപണങ്ങളും ഉയർത്തിയിരുന്നു.

മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ എന്ന് വിളിച്ചതിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ രംഗപ്രവേശം. ആമിർ ഖാൻ മൂന്ന് തവണ വിവാഹം കഴിച്ചെന്നും മൂന്നും ഹിന്ദു സ്ത്രീകളെയാണെന്നുമുള്ളത് ആരോപണമല്ല, യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു. ഇത്തരം ആളുകളോട് ഉടൻ തന്നെ പ്രതികരിക്കണം, ഇവർ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയാണെന്നും പരമഹംസ് കൂട്ടിച്ചേർത്തു.

ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലമായ അയോധ്യാ ധാമിൽ നിന്നും തപസ്വി ഛാവണി പീഠാധീശ്വർ എന്ന നിലയിലാണ് താൻ 5 കോടി രൂപയുടെ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്ന് പരമഹംസ് ആചാര്യ പറഞ്ഞു. ആമിർ ഖാനെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ വധിക്കുന്ന വ്യക്തിയുടെ മുഴുവൻ നിയമപരമായ ചെലവുകളും താൻ വഹിക്കുമെന്നും അവരുടെ കുടുംബത്തിന് 5 കോടി രൂപ നൽകുമെന്നുമാണ് ഗുരുതരമായ പ്രഖ്യാപനം. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം 100-200 ആളുകളെ ഇല്ലാതാക്കിയാൽ ലവ് ജിഹാദ് പൂർണ്ണമായും അവസാനിക്കുമെന്നും അയോധ്യയിലെ പുരോഹിതൻ അഭിപ്രായപ്പെട്ടു.

1986 ൽ നിർമ്മാതാവ് റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇര ഖാൻ എന്നീ രണ്ട് കുട്ടികളുണ്ട്. 2002-ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് 2005-ൽ ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ൽ വേർപിരിയൽ പ്രഖ്യാപിച്ചു. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. ഇതിന് പിന്നാലെയാണ് ഈ മാസം ജൂലൈ 5-ന് ബാന്ദ്ര പാലി ഹില്ലിലെ വസതിയിൽ വെച്ച് ബ്യൂട്ടി ആൻഡ് വെൽനസ് മേഖലയിലെ പ്രൊഫഷണലായ ഗൗരി സ്പ്രാറ്റുമായി ആമിർ ഖാന്റെ മൂന്നാം വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നത്.

 

BREAKING NEWS
ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരം; പടക്കപ്പുകയിൽ കാഴ്ച മറഞ്ഞു, എക്യുഐ 439 വരെ; 26 വിമാന സർവീസുകൾക്ക് തടസം
10 Nov 2026
BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026