BREAKING NEWS

‘മുഖ്യമന്ത്രിയെ സംഘി ആക്കാൻ സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ ;ഒന്നുകിൽ സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക’: കുമ്പിടി ആവണ്ട’; കോൺഗ്രസ് വക്താവിനെ ഓങ്ങി ബി.ആ‍‍‍ർ.എം ഷഫീർ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെ ചൊല്ലി കോൺഗ്രസ് വക്താക്കൾ തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. സതീശനെ വിമർശിച്ച കോൺഗ്രസ് വക്താവ് വി.ആർ. അനൂപിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ച ശേഷം പാർട്ടിയെ ന്യായീകരിക്കാൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് എന്ത് വിശ്വാസ്യതയാണുള്ളതെന്ന് ഷഫീർ ചോദിച്ചു. മുഖ്യമന്ത്രിയെ സംഘിയെന്ന് ചിത്രീകരിക്കാൻ സി.പി.എമ്മിന്റെ വാദങ്ങൾ ആവർത്തിക്കുന്ന ഒരാൾ എങ്ങനെ കോൺഗ്രസിന്റെ പ്രതിനിധിയാകുമെന്ന്  അദ്ദേഹം കുറിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തിയിരുന്നു. എന്നാൽ പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്ന് ബി.ആ‍‍‍ർ.എം ഷഫീർ തുറന്നടിച്ചു. ഇയാൾ എന്ത് സംഘടന പ്രവർത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നിൽ നിന്ന് വിളമ്പുന്നത്? എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്. ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാൻ പാർട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോൾ നേരത്തെ പല ചർച്ചകളിലും കോൺഗ്രസ് അനുഭാവി എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാളെ പാനലിൽ ഉൾപ്പെടുത്തി എന്ന് മാത്രമേ ഉള്ളുവെന്ന് ഷഫീർ പറഞ്ഞു.

കോൺഗ്രസ് പാർട്ടി കേരളത്തിൽ ഔദ്യോഗിക വക്താക്കളെ തീരുമാനിച്ചിട്ടില്ല. അഥവാ കെപിസിസിയിൽ ഔദ്യോഗിക വക്താവ് എന്ന പോസ്റ്റിൽ ആരും ഇല്ല. ഞാൻ ഉൾപ്പടെ എല്ലാവരും മീഡിയ പാനലിസ്റ്റ് ആണ്. ടിവിയിൽ മുഖം വരാനുള്ള അവസരം പാർടി നൽകിയത് കൊണ്ട് എന്തൊക്കെയോ പ്രാധാന്യം തനിക്കുണ്ടെന്ന് ധരിച്ചാൽ അത് തള്ളിപ്പറയാതെ പറ്റില്ല. ഇയാൾക്ക് ചർച്ചയിൽ ഇനി പാർട്ടിയെ പ്രതിനിധീകരിക്കാൻ എന്ത് അവകാശം? മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവും. നാളെ സി.പി.എം. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇയാളുടെ തന്നെ വാക്കുകൾ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക. കുമ്പിടി ആവണ്ട- ബിആ‍ർഎം ഷഫീർ തുറന്നടിച്ചു.

 

ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അധിക്ഷേപ വര്‍ഷം, യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026