BREAKING NEWS

മേക്കപ്പ് വാങ്ങിയതിന് വ്യാജ മെഡിക്കല്‍ ബില്ലുണ്ടാക്കി, 30,000 രൂപ തട്ടാന്‍ ശ്രമിച്ച മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

· · 1 min read
Share: Copied!

തൃശൂര്‍: വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി തുക തട്ടാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 30,000 രൂപയാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു.

പിന്നാലെയാണ് നടപടി. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇതിനിടയില്‍ വിശദമായ അന്വേഷണവും നടത്തും. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ഇവര്‍ തട്ടിപ്പ് നടത്താനായി നല്‍കിയത്.

ബില്‍ അപ്രൂവ് ചെയ്യണമെന്ന് ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ വ്യാജ സീലും വ്യാജ ഒപ്പുമിട്ട് ബില്‍ തയാറാക്കി ഹൈക്കോടതിക്ക് നല്‍കുകയായിരുന്നു. ബില്ലില്‍ സംശയം തോന്നി ഹൈക്കോടതിയിലെ ബന്ധപ്പെട്ട വിഭാഗം പരിശോധന നടത്തിയപ്പോഴാണ് വ്യാജ ബില്ലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ജില്ലാ ജുഡീഷ്യറി മജിസ്‌ട്രേറ്റിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. നെയ്യാറ്റികര മജിസ്ട്രേറ്റായിരിക്കെ എ.എസ്.ഐയോട് മോശം വാക്കുകള്‍ ഉപയോഗിച്ചതിന് നേരത്തെ ഇവര്‍ നടപടി നേരിട്ടിരുന്നു.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026