അശ്വതി: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, സന്താനങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാം, ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളില്‍ നഷ്ടം സംഭവിക്കാം.
ഭരണി: സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാടുകള്‍ മാറ്റും.
കാര്‍ത്തിക: സന്താനഗുണം, മാനസികമായി സന്തോഷം അനുഭവപ്പെടും, ആത്മാര്‍ഥ സുഹൃത്തുക്കളെ ലഭിക്കും.
രോഹിണി: വിവാഹാദി മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും.
മകയിര്യം: സ്വയംതൊഴില്‍ സംരംഭങ്ങളില്‍ പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കും, പ്രതിസന്ധികളെ തരണം ചെയ്യേണ്ടിവരും, സന്താനങ്ങളാല്‍ സന്തോഷാനുഭവം.
തിരുവാതിര: കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന അനുഭവങ്ങള്‍ വന്നുചേരും, ആഗ്രഹം സഫലീകരിക്കാന്‍ കഠിനപ്രയത്‌നം നടത്തും.
പുണര്‍തം: സഹോദരതുല്യരുടെ വാക്കുകള്‍ക്ക് പരിഗണന നല്‍കും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും.
പൂയം: നൂതന ആശയങ്ങള്‍ പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കും, പ്രതിസന്ധിഘട്ടങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം തേടും, പകര്‍ച്ചവ്യാധികള്‍ പിടിപെടാം.
ആയില്യം: സഹോദരങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തും, തൊഴില്‍രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ വരും.
മകം: ഗഹനമായ വിഷയങ്ങളില്‍ വിവേകപരമായി ഇടപെടും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, അനാവശ്യ ചിന്തകളെ മനസില്‍നിന്നകറ്റണം.
പൂരം: ദൂരയാത്രയും അലച്ചിലും ഉണ്ടാകും, ഗൃഹാന്തരീക്ഷത്തില്‍ അസ്വസ്ഥതകളുണ്ടാകാം, കാര്യമറിയാതെ പ്രതികരിക്കരുത്.
ഉത്രം: വിവാഹാദി മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സുഹൃത്തുക്കളെ പ്രതിസന്ധികളില്‍നിന്ന് രക്ഷിക്കാന്‍ ആത്മാര്‍ഥമായി ഇടപെടും.
അത്തം: വാക്കുകള്‍ മാധുര്യമേറിയതായിരിക്കും, സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ ഏറ്റെടുത്ത പ്രൊജക്ടുകള്‍ യഥാസമയം പൂര്‍ത്തീകരിക്കും.
ചിത്തിര: ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ തേടും, ശത്രുക്കളെ എതിര്‍ത്തുതോല്പിക്കും, സാമ്പത്തികനേട്ടമുണ്ടാകും.
ചോതി: ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, സന്തോഷാനുഭവങ്ങളുണ്ടാകും, എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഠിനശ്രമം നടത്തേണ്ടി വരും.
വിശാഖം:വെല്ലുവിളികളെ നിസാരവത്കരിക്കും, സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാനുള്ള വഴികള്‍ തെളിഞ്ഞുവരും, സഹോദരഗുണമുണ്ടാകും.
അനിഴം: ഉത്സാഹം വര്‍ധിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ മാനസിക വിഷമമുണ്ടാകും, സുഹൃത്ബന്ധം ദൃഢമാകും.
തൃക്കേട്ട: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകും, മാനസിക സമ്മര്‍ദങ്ങളെ മറികടക്കും, ആലോചനാശൂന്യമായി പ്രവര്‍ത്തിക്കരുത്.
മൂലം: വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടി വരും, ദൂരയാത്രകളും അലച്ചിലും ഉണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
പൂരാടം: ആസൂത്രണം ചെയ്ത പദ്ധതികളുമായി മുന്നോട്ടുപോകും, മനോധൈര്യം വര്‍ധിക്കും, സാമ്പത്തിക ചെലവ് അധികരിക്കും.
ഉത്രാടം: കുടുംബത്തില്‍ സന്തോഷാനുഭവം, ദൂരയാത്ര, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ആരോഗ്യക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
തിരുവോണം: സഹോദരങ്ങളുടെ മക്കളെ സഹായിക്കും,സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകും, കാര്‍ഷികരംഗത്ത് നേട്ടം.
അവിട്ടം: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, സഹോദരഗുണമുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
ചതയം: സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളില്‍ വിമര്‍ശമുണ്ടാകാം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, മാതാവിനോട് സ്‌നേഹം വര്‍ധിക്കും.
പുരുരുട്ടാതി: പെട്ടെന്ന് പ്രതികരിക്കാനുള്ള മനോഭാവം മാറ്റണം, വ്യവഹാരങ്ങളില്‍ വിജയം കണ്ടെത്തും, പുതിയ സൗഹൃദബന്ധങ്ങള്‍ക്ക് തുടക്കമിടും.
ഉത്രട്ടാതി: പൂര്‍വകാലസുഹൃത്തുക്കളെ കണ്ടുമുട്ടും, ജീവിതപങ്കാളിയുടെ നേട്ടങ്ങളില്‍ അഭിമാനം തോന്നും, സന്തോഷാനുഭവങ്ങള്‍ വര്‍ധിക്കും.
രേവതി: സുഹൃത്തുക്കളുടെ പിന്തുണവര്‍ധിക്കും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വിവേകത്തോടെ പെരുമാറും.
കൂടുതൽ വിവരങ്ങൾക്ക്-
ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
9995373305,
8075211288