BREAKING NEWS

‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’…ഇന്നില്ല, പകരം ‘കള്ളൻ വിജയൻ ‘തലക്കെട്ടിൽ നാടക നിരൂപണം!! ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വിഎസ് അനുസ്മരണലേഖനം ഒഴിവാക്കി- സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇടത് വിപ്ലവ സൂര്യനുമായിരുന്ന വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. അച്യുതാനന്ദൻറെ മുൻ പ്രസ് സെക്രട്ടറി കെ.വി സുധാകരൻ എഴുതിയ അനുസ്മരണലേഖനമാണ് വേണ്ടെന്നുവെച്ചത്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് ദേശാഭിമാനി നൽകിയ വിശദീകരണം.

ഓർമക്കുറിപ്പിന് പകരം’കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെടുത്തി. ഈ നിരൂപണം ഉൾപ്പെടുത്താനാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിൻവലിച്ചതെന്നാണ് വിവരം. അതേസമയം ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്നായിരുന്നു ലേഖനത്തിൻറെ തലക്കെട്ട്. ഞായറാഴ്ച്ചകളിലും ദേശാഭിമാനിയിൽ വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തി.

അതേസമയം പുതിയ കാലഘട്ടത്തിൽ വി.എസ്സിൻറെ ഓർമ പുതുക്കൽ അനിവാര്യഘടകമാണെന്ന് സിപിഎം സംസ്ഥാന സമിതി നേരത്തേ സർക്കുലർ പുറത്തിറക്കിയിരുന്നു. പാർട്ടിയുടെ താഴേക്കിടയിലുള്ള പ്രവർത്തകരുടെ ചലനശേഷിയെ സ്വാധീനിക്കുന്ന തരത്തിൽ വി.എസ്സിൻറെ ചരമദിനം ആചരിക്കണമെന്ന പാർട്ടി നിർദേശം നിലനിൽക്കുന്നതിനിടെയാണ് ദേശാഭിമാനി പ്രസിദ്ധീകരണം തന്നെ പിൻവലിച്ചത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026