BREAKING NEWS

വാക്ക് തര്‍ക്കത്തിനിടെ കൂട്ടുകാരി നിറം പറഞ്ഞ് കളിയാക്കി, മനംനൊന്ത് 16കാരന്‍ തൂങ്ങിമരിച്ചു

· · 1 min read
Share: Copied!

ജയ്പൂര്‍: രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ സഹപാഠിയായ പെണ്‍കുട്ടി നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. രാഹുലെന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തില്‍ നിന്നും മാറി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പഠനത്തിനായി 16 വയസ്സുകാരനായ രാഹുല്‍ താമസിച്ചിരുന്നത്.

മധ്യപ്രദേശിലെ തക്രാലി ഗ്രാമ സ്വദേശിയാണ് ഇയാള്‍. വ്യാഴാഴ്ച സ്‌കൂളില്‍ വെച്ച് രാഹുലും ഒരു പെണ്‍കുട്ടിയും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കളിയാക്കി സംസാരിച്ചതില്‍ മനംനൊന്ത് അന്ന് വൈകുന്നേരം മുറിയിലെത്തിയ രാഹുല്‍ തൂങ്ങി മരിക്കുകയായിരുന്നു. പിറ്റേന്നും മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പുറത്തെടുത്തു. ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കി. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചുവരികയാണെന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍വീര്‍ സിങ് പറഞ്ഞു.

 

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026