തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. സിപിഎം പ്രവര്‍ത്തകര്‍ പ്രിയദർശിനി ബസിൽ കയറരുതെന്ന് എന്തുകൊണ്ടാണ് എം.വി ഗോവിന്ദൻ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നം പ്രതിപക്ഷമാണ് ഏറ്റെടുക്കുന്നത്. ആദ്യം പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണം എന്ന് പറഞ്ഞു, പക്ഷേ ഇപ്പോൾ അത് കാണാനില്ല.
സിപിഎമ്മിന്‍റെ പ്രവർത്തകരോടെല്ലാം പ്രിയദർശിനിയിൽ കയറരുത് എന്ന് പറഞ്ഞാൽ 10–35 ശതമാനം ആൾക്കാർ കേറില്ലല്ലോ. അപ്പോൾ അവർക്ക് (സ്വകാര്യ ബസുകാർക്ക്) ഒരു പ്രയോജനം കിട്ടുമല്ലോ.
അപ്പോൾ എന്താ ഗോവിന്ദൻ മാഷ് പറയാത്തത്? നമ്മുടെ പാർട്ടി മെമ്പർമാർ ആരും ഇതിൽ കയറരുത് എന്ന് പറയുന്നില്ലല്ലോ, അവരും കയറുന്നില്ലേ? സ്കൂൾ കുട്ടികളുടെ അല്ലെങ്കിൽ കോളജ് കുട്ടികളുടെ, വിദ്യാർഥികളുടെ പ്രശ്നത്തിൽ ഞങ്ങളൊക്കെ വിദ്യാർഥി രംഗത്ത് നിന്ന് വന്നവരാണ്. അവരിൽ പെൺകുട്ടികൾക്ക് ഇപ്പോൾ പ്രശ്നമില്ല. പ്രിയദർശിനിയിൽ പ്രൈവറ്റിൽ പ്രശ്നമുണ്ട്. അപ്പോൾ അത് രാഷ്ട്രീയ പാർട്ടികൾ എല്ലാം കൂടെ ഒരു തീരുമാനം എടുക്കട്ടെ, നമുക്ക് ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

















































