BREAKING NEWS

സഹപ്രവർത്തകനെ ചതിച്ച ശ്വേതയെ മമ്മൂട്ടിയും മോഹന്‍ലാലും പിന്തുണയ്ക്കില്ല, ഫോണ്‍ ഹാക്ക് ചെയ്തെന്നത് പച്ചക്കള്ളം, സ്വന്തം അംഗത്തെയാണ് ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്, ശ്വേതയ്ക്കെതിരെ ഉഷ ഹസീന

· · 1 min read
Share: Copied!

രമേഷ് പിഷാരടിയും സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ ശ്വേതാ മേനോനെതിരെ രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന.

യാഥാർഥ്യം മനസ്സിലാക്കാതെ രമേഷ് പിഷാരടിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തികച്ചും ഖേദകരമാണെന്നും പിഷാരടിയ്ക്ക് തന്റെ പൂർണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി. സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ചതിക്കുന്നവർ കേരളീയ സമൂഹം ഒരിക്കലും വിശ്വസിക്കില്ലെന്നും രമേഷ് പിഷാരടിക്ക് അമ്മയിലെ അംഗങ്ങളുടെയും ജനങ്ങളുടെയും പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും ഉഷ ഹസീന പറയുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതാ മേനോന്റെ വാദങ്ങൾ വെറും കള്ളമാണെന്ന് ഉഷ ഹസീന പറഞ്ഞു.

പാവപ്പെട്ട ‘അമ്മ’യിലെ അംഗങ്ങൾക്ക് വെൽഫെയറും ഇൻഷുറൻസും കൈനീട്ടവും നൽകാനാണ് അവർ എപ്പോഴും സംഘടനയ്ക്കൊപ്പം നിന്നിട്ടുള്ളത്. സഹപ്രവർത്തകനെ ചതിച്ച ശ്വേതയെ അവർ പിന്തുണയ്ക്കുമെന്ന് ‘അമ്മ’യിലെ ഒരംഗം പോലും വിശ്വസിക്കില്ല എന്നും ഇനി അത് വിശ്വസിക്കണമെന്നുണ്ടെങ്കിൽ മമ്മൂട്ടിയും മോഹൻലാലും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ഉഷ ഹസീന പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സംഘടനയിൽ പ്രശ്നങ്ങളുണ്ടാക്കിയത്. ജനറൽ ബോഡിയിൽ കണക്ക് ചോദിച്ച സാധാരണ അംഗങ്ങളെയാണ് ഇവർ ‘പവർ ഗ്രൂപ്പ്’ എന്ന് വിളിക്കുന്നത്. യഥാർഥ പവർ ഗ്രൂപ്പ് കോർപ്പറേറ്റുകളിൽ നിന്ന് കോടികൾ വാഗ്ദാനം ചെയ്ത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരാണെന്ന് ഉഷ ഹസീന ആരോപിച്ചു. മുമ്പ് മഴവിൽ മനോരമ ഷോ നടത്തി പണം സമാഹരിച്ചതല്ലാതെ മറ്റൊരു കോർപ്പറേറ്റിൽ നിന്നും ‘അമ്മ’ പണം വാങ്ങിയിട്ടില്ലെന്നും, തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഉഷ ഹസീന പറഞ്ഞു. ‘‘ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നത് വളരെ ഖേദകരമാണ്. അതിന്റെ ചുവടുപിടിച്ച് പിഷാരടിയ്ക്കെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.

‘അമ്മ’യിലെ അംഗങ്ങൾക്കെല്ലാം തന്നെ ഇതിൽ ഭയങ്കരമായ പ്രതിഷേധവും സങ്കടവുമുണ്ട്. ആ സംഘടനയിലെ പ്രസിഡന്റ് ആയിരിക്കുന്ന ഒരാളാണ് സ്വന്തം അംഗത്തെ ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്. അവർ പ്ലാൻ ചെയ്ത് ചെയ്ത ഓഡിയോ ആണെന്നുള്ളത് അതിനകത്ത് വ്യക്തമാണ്. അവർ പറഞ്ഞ പല കാര്യങ്ങളും അതിനകത്ത് മ്യൂട്ട് ചെയ്തിട്ടുമുണ്ട്. അത് വാട്സ്ആപ്പ് കോൾ ആയിരുന്നു, സാധാരണ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റില്ലല്ലോ. അപ്പോൾ മറ്റൊരു ഫോൺ വച്ച് റെക്കോർഡ് ചെയ്തതാണ്. അവർ നമ്മളെയൊക്കെ വിളിക്കുമ്പോഴും സാധാരണ വാട്സ്ആപ്പ് കോളാണ് വിളിക്കാറുള്ളത്.

ശ്വേതയും പിഷാരടിയും തമ്മിലുള്ള ആ സംഭാഷണത്തിന്റെ അവസാനം വന്ന ഓഡിയോ കട്ട് ചെയ്ത് ഒരു പി.ആർ ടീമാണ് ഇപ്പോൾ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുന്നത്. എവിടെയൊക്കെ എത്തിക്കാൻ പറ്റുമോ അവിടെയൊക്കെ അവർ ഇത് എത്തിക്കുകയാണ്. അവരുടെ ഫോണിൽ റെക്കോർഡ് ചെയ്തത് അവരുടെ കയ്യിൽ നിന്ന് തന്നെയല്ലേ പുറത്തുപോകൂ? ഹാക്ക് ചെയ്തതാണെന്ന് അവർ പറയുന്നത് ചുമ്മാ പച്ചക്കള്ളമാണ്. ഒരു പി.ആർ വർക്ക് നടത്തി ആ ഗ്രൂപ്പാണ് ഇത് പബ്ലിഷ് ചെയ്യുന്നത്. ഇത് വളരെ മോശവും തെറ്റുമാണ്, ശരിക്കും ഐ.ടി ആക്ട് പ്രകാരം വലിയൊരു ക്രൈം ആണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026