BREAKING NEWS

നമ്മുടെ പാർട്ടി മെമ്പർമാർ ആരും ഇതിൽ കയറരുതെന്ന് എന്താ ഗോവിന്ദൻ മാഷ് പറയാത്തത്? അവരും കയറുന്നില്ലേ? അങ്ങനെയാണെങ്കില്‍ സ്വകാര്യ ബസുകാർക്ക് പ്രയോജനം ലഭിക്കില്ലേ, ആദ്യം പ്രിയദർശിനി ബഹിഷ്കരിക്കണം എന്ന് പറഞ്ഞു, ഇപ്പോൾ അത് കാണാനില്ല- മന്ത്രി സി പി ജോൺ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. സിപിഎം പ്രവര്‍ത്തകര്‍ പ്രിയദർശിനി ബസിൽ കയറരുതെന്ന് എന്തുകൊണ്ടാണ് എം.വി ഗോവിന്ദൻ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നം പ്രതിപക്ഷമാണ് ഏറ്റെടുക്കുന്നത്. ആദ്യം പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണം എന്ന് പറഞ്ഞു, പക്ഷേ ഇപ്പോൾ അത് കാണാനില്ല.

സിപിഎമ്മിന്‍റെ പ്രവർത്തകരോടെല്ലാം പ്രിയദർശിനിയിൽ കയറരുത് എന്ന് പറഞ്ഞാൽ 10–35 ശതമാനം ആൾക്കാർ കേറില്ലല്ലോ. അപ്പോൾ അവർക്ക് (സ്വകാര്യ ബസുകാർക്ക്) ഒരു പ്രയോജനം കിട്ടുമല്ലോ.

അപ്പോൾ എന്താ ഗോവിന്ദൻ മാഷ് പറയാത്തത്? നമ്മുടെ പാർട്ടി മെമ്പർമാർ ആരും ഇതിൽ കയറരുത് എന്ന് പറയുന്നില്ലല്ലോ, അവരും കയറുന്നില്ലേ? സ്കൂൾ കുട്ടികളുടെ അല്ലെങ്കിൽ കോളജ് കുട്ടികളുടെ, വിദ്യാർഥികളുടെ പ്രശ്നത്തിൽ ഞങ്ങളൊക്കെ വിദ്യാർഥി രംഗത്ത് നിന്ന് വന്നവരാണ്. അവരിൽ പെൺകുട്ടികൾക്ക് ഇപ്പോൾ പ്രശ്നമില്ല. പ്രിയദർശിനിയിൽ പ്രൈവറ്റിൽ പ്രശ്നമുണ്ട്. അപ്പോൾ അത് രാഷ്ട്രീയ പാർട്ടികൾ എല്ലാം കൂടെ ഒരു തീരുമാനം എടുക്കട്ടെ, നമുക്ക് ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026
BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026
BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026
BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026