BREAKING NEWS

അവൾ ‘അമ്മ’യിൽനിന്ന് പോയിട്ട് ഒൻപതുവർഷമായി, അന്നും അൻസിബ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? എന്തേ ഈ ചോദ്യം ചോദിച്ചില്ല? അന്ന് അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകും- ഭാഗ്യലക്ഷ്മി

· · 1 min read
Share: Copied!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അൻസിബ ഹസൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. അതിജീവിതയെ എന്തുകൊണ്ട് അമ്മയിൽ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചില്ലെന്ന് ശ്വേതാ മേനോനോട് അൻസിബ ചോദിച്ചിരുന്നു. പിന്നാലെയാണ്, അൻസിബയോട് ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.

ശ്വേതയുമായുള്ള പ്രശ്‌നത്തിൽ അൻസിബയ്‌ക്കൊപ്പമെന്ന് വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മിയുടെ മറുചോദ്യങ്ങൾ. അതിജീവിത സംഘടനയിൽനിന്ന് പോയിട്ട് ഒൻപതുവർഷമായെന്ന് ഭാഗ്യലക്ഷ്മി ഓർമിപ്പിച്ചു. അന്നും അൻസിബ സംഘടനയിൽ ഉണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ‘പ്രിയപ്പെട്ട അൻസിബ, താങ്കളുടെ പോരാട്ടത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഞാൻ താങ്കളോടൊപ്പം തന്നെയാണ്. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്.

അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കളുടെ സംഘടനയിലുള്ളവർ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാൻ പ്രതികരിച്ചത്. ഞാൻ ഒരിക്കൽ മാത്രമേ താങ്കളെ പരിചയപ്പെട്ടിട്ടുള്ളൂ’, ഭാഗ്യലക്ഷ്മി പറഞ്ഞു. ‘പക്ഷേ ഇപ്പോൾ താങ്കൾ പറഞ്ഞ ഈ വാചകം. ‘അതിജീവിതയെ എന്തുകൊണ്ട് തിരിച്ചുകൊണ്ടുവന്നില്ല?’. അതിപ്പോഴാണോ ഓർത്തത്. അവൾ ‘അമ്മ’യിൽനിന്ന് പോയിട്ട് ഒൻപതുവർഷമായി.

അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറിനിന്നത്. രാജിവെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ ഒന്നും അറിയാത്തപോലെ കോടതിയിൽ അഭിനയിച്ചു’, അവർ കുറ്റപ്പെടുത്തി.

‘അന്നും അൻസിബ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ? എന്തേ ഈ ചോദ്യം ചോദിച്ചില്ല?. അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ?. നീചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോൾ, അപമാനിച്ചപ്പോൾ നിങ്ങൾക്കത് താങ്ങാനായില്ല, നിങ്ങൾ പൊട്ടിക്കരഞ്ഞു, കേസ് കൊടുത്തു. ഓർത്തുനോക്കൂ, അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം’, ഭാഗ്യലക്ഷ്മി ചോദിച്ചു.

 

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026