BREAKING NEWS

ഇപ്പോൾ മനസിലായില്ലേ മലയാളി ചെക്കൻ ഇല്ലായിരുന്നെങ്കിൽ ലോകകപ്പ് പോയിട്ട്, സൂപ്പർ എട്ടിന്റെ പടി പോലും കടക്കില്ലായിരുന്നുവെന്ന്… ഇന്ത്യയ്ക്ക് തുടർച്ചയായ അഞ്ചാം തോൽവി!! ഇം​ഗ്ലണ്ടിനോട് തോറ്റത് 125 റൺസിന്, റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം

· · 1 min read
Share: Copied!

നോട്ടിങ്ങാം: നിലവിലെ ലോക ചാമ്പ്യന്മാർക്കു ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ രണ്ടാം തോൽവി. അതും 125 റൺസിന്. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 11.4 ഓവറിൽ വെറും 76 റൺസിന് എല്ലാവരും കൂടാരം കയറി. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. അതുപോലെ ടി20 ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ ചെറിയ സ്‌കോറാണിത്. ടി20 ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 44 പന്തിൽ നിന്ന് 70 റൺസെടുത്ത ഫിൾ സാൾട്ടിന്റെ മികവിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 24 പന്തിൽ നിന്ന് 41 റൺസെടുത്ത സാം കറനും 21 പന്തിൽ നിന്ന് 36 റൺസെടുത്ത ജോസ് ബട്ടലറും ഇം​ഗ്ലണ്ട് നിരയിൽ തിളങ്ങി,

ഇന്ത്യയ്ക്കായി പ്രിൻസ് യാദവ്, ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ ഒരു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വന്നപോലെ തന്നെ കൂടാരം കയറി. അഞ്ചു പന്തിൽ 13 റൺസെടുത്ത വൈഭവ് സൂര്യവംശി, അഭിഷേക് ശർമ (7 പന്തിൽ 10), ഇഷാൻ കിഷൻ (9 പന്തിൽ 13), അക്ഷർ പട്ടേൽ (4 പന്തിൽ 10) എന്നിവർ മാത്രമാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.

നാലു വിക്കറ്റെടുത്ത ജോഷ് ടങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ അഞ്ചു റൺസിന് പുറത്തായി. തിവക് വർമ 3 റൺസെടുത്ത് പുറത്തായി.

‘പോലീസുകാർക്ക് എന്തുമാകാമോ?‘ കുടിച്ച് കോണുതെറ്റി പൊലീസ് ജീപ്പ് ഓടിച്ച് പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘാം​ഗങ്ങൾ; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വാഹനം തടഞ്ഞുനിർത്തി നാട്ടുകാർ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026