BREAKING NEWS

‘ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനങ്ങൾ, ആ കപ്പ് അവർക്ക് കൊടുത്തേക്കൂ, ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല… ഇനി ആരാധകരോട് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ അത് ഞങ്ങളുടെ കൈകളിലല്ലായിരുന്നു, അത് റഫറിയുടെ കൈകളിലാണ്’… ഈജിപ്ത് താരം

· · 1 min read
Share: Copied!

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായി തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഫിഫയ്ക്കും റഫറിയിങ്ങിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ. ഈ ലോകകപ്പ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയെ ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നുവെന്നും സിക്കോ പരിഹസിച്ചു.

‘റഫറി നീതി പുലർത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ലതല്ല. ഞങ്ങൾ കഠിനധ്വാനം ചെയ്തു. എന്നാൽ, റഫറിയുടെ തെറ്റായ ഒരു തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളേയും ഇല്ലാതാക്കി. ഈ ടൂർണമെന്റ് ചില വലിയ ടീമുകൾക്ക് വേണ്ടിയുള്ളതാണെന്നു നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചാണ്. അർജന്റീനയെപ്പോലൊരു ടീമിനെതിരെ 2-0ത്തിന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താത്പര്യമില്ലായിരുന്നു. അട്ടിമറിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ ഞങ്ങളുടെ കൈകളിലല്ലായിരുന്നുവെന്ന് നിങ്ങൾ മനസിലാക്കണമെന്നും സിക്കോ പറഞ്ഞു. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല, പക്ഷേ അത് ഞങ്ങളുടെ കൈകളിലല്ലെന്ന് ഞാൻ സത്യം ചെയ്യുന്നു. അത് റഫറിയുടെ കൈകളിലാണ്. ടൂർണമെന്റിൽ കൃത്രിമത്വം നടന്നിട്ടുണ്ട്, എന്തായാലും അത് വ്യക്തമാണ്,- പറഞ്ഞു.

എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനം അറിയിക്കുന്നു. അവർക്ക് കപ്പ് കൊടുത്തേക്കൂ. ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല.’- എന്നും സിക്കോ തുറന്നടിച്ചു. അതേസമയം സിക്കോയെ കൂടാതെ, ഈജിപ്ത് ഹെഡ് കോച്ച് ഹൊസാം ഹസ്സനും മത്സരത്തിനു ശേഷം ഫിഫയെ വിമർശിച്ചു, മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി അർജന്റീനയെയും ലയണൽ മെസിയേയും ടൂർണമെന്റിൽ ഉൾപ്പെടുത്താൻ ശരീരം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

അതേസമയം മത്സരത്തിൽ 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കെയാണ് നാടകീയ രംഗങ്ങളുണ്ടായത്. മത്സരത്തിന്റെ 60-ാം മിനിറ്റിൽ മിസ്ര് താരം മോസ്തഫ സിക്കോ നേടിയ ഗോൾ വലിയ ഗെയിം ചെയ്ഞ്ചറാകാമായിരുന്നു. പക്ഷേ ഗോൾ നേടുന്നതിന് മുമ്പ് 70 യാർഡ് അകലെയുണ്ടായ ഒരു ഫൗളിനെ ചൂണ്ടിക്കാട്ടി ഗോൾ റദ്ദാക്കിയതോടെയാണ് വിവാദങ്ങൾക്കു തുടക്കം.

12 വയസ്സുകാരിയെ ക്രൂര ബലാത്സം​ഗത്തിനിരയാക്കിയ മുഖ്യപ്രതിയെ പോലീസ് വെടിവച്ചു കൊന്നു; തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് സംഭവം; പോലീസുകാരന്റെ റിവോൾവർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിവച്ചു വീഴ്ത്തിയത്

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026