BREAKING NEWS

‘മുഖ്യമന്ത്രി ദേശാഭിമാനി മാത്രമേ വായിക്കൂ എന്നറിഞ്ഞതിൽ സന്തോഷം’; വിഴിഞ്ഞം വിഷയത്തിൽ പി. രാജീവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി ദേശാഭിമാനി മാത്രമേ വായിക്കൂ എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുൻ മന്ത്രി പി. രാജീവ്. വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ പ്രതികരണം മുഖ്യമന്ത്രി സ്ഥാനത്തിന് ചേർന്നതല്ല. അദ്ദേഹം പറഞ്ഞത് കരാർ കൈമാറ്റം സംബന്ധിച്ച് ജൂൺ 5ന് ദേശാഭിമാനിയിൽ റിപ്പോർട്ട് വന്നതെന്നാണ്. അതിനു മുമ്പ് മറ്റ് മാധ്യമങ്ങളിൽ പലതും അക്കാര്യം വാർത്തയാക്കിയിരുന്നല്ലോ? അതും കഴിഞ്ഞ സർക്കാർ കൊടുത്തതാണോ? വളരെ അടിസ്ഥാന രഹിതമായ വാദങ്ങളാണ് മുഖ്യമന്ത്രി ഉയർത്തുന്നതെന്നും പി. രാജീവ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സംസ്ഥാനത്തിന്റെ അവകാശങ്ങളും താൽപര്യങ്ങളും ഉറപ്പാക്കുന്ന രീതിയിലാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് ലഭിക്കേണ്ട അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേഷനിൽ ബിജെപിയെ കാത്തിരിക്കുന്നത് ഭരണ പ്രതിസന്ധി? സുഗതന്റെ ആറുമാസത്തെ കാപ്പാ തടവ് ശരിവച്ച് ഉപദേശക സമിതി… ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്!! ഇനി രക്ഷ ഹൈക്കോടതിയിൽ, കോടതിയും തള്ളിയാൽ നഷ്ടമാവുക കൗൺസിലർ സ്ഥാനം

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026