BREAKING NEWS

ചിരിച്ചു കൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്, അവനും ചിരിക്കുകയാണ് ചെയ്തത്, താൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, അതെന്റെ രീതിയുമല്ല, കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല, വിശദീകരണവുമായി കെ ടി ജലീല്‍

· · 1 min read
Share: Copied!

കോഴിക്കോട്: അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചതിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. 12 വർഷത്തിലധികം താൻ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. അന്നെല്ലാം കുട്ടികളോട് ഒരു സുഹൃത്തിനോട് എന്ന പോലെയാണ് ഇടപെട്ടതെന്ന് ജലീൽ പറഞ്ഞു. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ അധ്യാപകനായി പ്രവർത്തിച്ചയാളാണ് ഞാൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അധ്യാപന ജീവിതത്തോട് വിട പറഞ്ഞത്.

വിദ്യാർഥികളെ കഴിവിന്റെ പരമാവധി അവർക്കു മനസിലാകും വിധം താൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് താനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്‌നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല തന്റേത്. വിദ്യാർഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്.

മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണമായും കണ്ടാൽ അത് ബോധ്യമാകും. ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്.

കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. താൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു മനസിലാക്കാമെന്നും കെ ടി ജലീല്‍ പറഞ്ഞു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026