Kerala

സ്വച്ഛതാ പഖ്‌വാഡ 2026: തിരുവനന്തപുരം ജില്ലാ ക്യാംപെയ്നിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേതൃത്വം നൽകി

· · 1 min read
Share: Copied!

തിരുവനന്തപുരം പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വമുള്ള സമൂഹം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവുമായി സഹകരിച്ച് തിങ്ക് ഗ്യാസ് സംഘടിപ്പിച്ച സ്വച്ഛതാ പഖ്‌വാഡ 2026 തിരുവനന്തപുരം ജില്ലാ ക്യാംപെയ്നിന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നേതൃത്വം നൽകി. കൊച്ചുവേളിയിലെ തിങ്ക് ഗ്യാസ് എൽസിഎൻജി കേന്ദ്രത്തിൽ ‘ഏക് പേട് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിക്ക് നേതൃത്യം നൽകിയത്. തുടർന്ന് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലി. തിങ്ക് ഗ്യാസിന്റെ എൻജിനീയറിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് മൻ മോഹൻ അഹൂജ, കേരള റീജിയണൽ ഹെഡ് ദീപു ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ചടങ്ങിൽ സംസാരിച്ച സുരേഷ് ഗോപി, ശുചിത്വം പൊതുജനാരോഗ്യത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും വരുംതലമുറയുടെ ക്ഷേമത്തിന്റെയും അടിസ്ഥാനമാണെന്നും ശുചിത്വവും ഹരിതവുമായ സമൂഹം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ഊർജസുരക്ഷയ്ക്കൊപ്പം സുസ്ഥിര വികസനവും സമൂഹത്തിന്റെ ക്ഷേമവും പ്രോത്സാഹിപ്പിക്കുകയെന്നത് എണ്ണ-വാതക മേഖലയിലെ പ്രധാന ഉത്തരവാദിത്തമാണെന്നും, തിരുവനന്തപുരത്ത് ആരംഭിച്ച വൃക്ഷത്തൈ നടീൽ കൂടുതൽ ഹരിതവും ആരോഗ്യകരവും സുസ്ഥിരവുമായ കേരളത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുസ്ഥിരതയാണ് ശുദ്ധ ഊർജ പരിഹാരങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തിങ്ക് ഗ്യാസിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് മൻ മോഹൻ അഹൂജ പറഞ്ഞു. ശുചിത്വവും ഹരിതാവരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി ഉത്തരവാദിത്തമുള്ള സമൂഹം വളർത്തിയെടുക്കാനാണ് സ്വച്ഛതാ പഖ്‌വാഡയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ, ബോധവൽക്കരണ പരിപാടികൾ എന്നിവ തുടർന്നും സംഘടിപ്പിച്ച് ജനപങ്കാളിത്തം വർധിപ്പിക്കുമെന്ന് കേരള റീജിയണൽ ഹെഡ് ദീപു ജോണും അറിയിച്ചു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026