BREAKING NEWS

“തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കാവേരി നദി പ്രശ്നം പരിഹരിക്കുന്നതിനേക്കാളും മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധ”, സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്, വിജയ്‌ക്കും തൃഷയക്കുമെതിരെ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഉദയനിധി സ്റ്റാലിന്‍

· · 1 min read
Share: Copied!

ചെന്നൈ: നടി തൃഷയ്ക്കും വിജയ്‌ക്കും ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗവുമായി നടനും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം. പരാമർശത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന്‌ ഉദയനിധി ആരോപിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് ഉദയനിധി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ. പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർഥ പ്രയോഗം. ഉടൻ തന്നെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി വഴുതി മാറി.

അതേസമയം, മുൻ ഉപമുഖ്യമന്ത്രിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നു. ടി.വി.കെ. പ്രവർത്തകരും വനിതാ മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഉദയനിധിയെ ചോദ്യംചെയ്ത് രംഗത്തെത്തി. അതേസമയം, ഉദയനിധി ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു ഡി.എം.കെ. അനുഭാവികളുടെ ന്യായീകരണം.

 

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026