BREAKING NEWS

ഇതിനെയൊന്നു പിടിച്ചു നിർത്താൻ അറിയുന്ന ആരുമില്ലേടാ നമ്മുടെ കൂട്ടത്തിൽ… മിനിറ്റിൽ 4,000 മുതൽ 5,000 വരെ വെടിയുതിർക്കാൻ ശേഷിയുള്ള അതീവ അപകടകാരിയായ ഹെലികോപ്റ്റർ ഗണ്ണിന്റെ നിയന്ത്രണം വിട്ടു, ചിതറിയോടി റഷ്യൻ സൈനികർ, രക്ഷപ്പെട്ടത് അത്ഭുതകരമായി- ദൃശ്യങ്ങൾ വൈറൽ-

· · 1 min read
Share: Copied!

മോസ്കോ; ഹെലികോപ്റ്ററിൽ ഘടിപ്പിച്ചുപയോഗിക്കാനായി രൂപകല്പന ചെയ്ത റോട്ടറി മെഷീൻ ഗൺ, റഷ്യൻ സൈനികർ നിലത്തുറപ്പിച്ചുവെച്ച് പരീക്ഷണാർഥം വെടിയുതിർക്കുന്നതിനിടെ അപകടം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വീഡിയോയിൽ, ഹെലികോപ്റ്ററിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്ത ശക്തമായ റോട്ടറി മെഷീൻ ഗൺ നിയന്ത്രണം വിട്ട് അപകടകരമായ രീതിയിൽ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുണ്ട്. റഷ്യൻ സൈനികൻ നിലത്തുനിന്ന് ഉപയോഗിക്കാൻ മാറ്റം വരുത്തിയ യാക്‌ബി-12.7 (YakB-12.7) ഗൺ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

സംഭവം ഇങ്ങനെ- നാല് ബാരലുകളുള്ള ഈ ശക്തമായ റോട്ടറി മെഷീൻ ഗൺ ഫയർ ചെയ്യാൻ സൈനികൻ തയ്യാറാകുന്നു. എന്നാൽ ട്രിഗർ അമർത്തിയ ഉടൻ തന്നെ ​ഗൺ അതിന്റെ സ്റ്റാൻഡിൽനിന്ന് ഇളകിപ്പോവുകയും, അനിയന്ത്രിതമായി കറങ്ങുകയുമായിരുന്നു, ഗൺ നിയന്ത്രണം വിട്ട് ചുറ്റി കറങ്ങുമ്പോൾ, സൈനികൻ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇതിനിടെ, ഗണിന്റെ മുൻവശത്ത് നിൽക്കുന്ന മറ്റൊരു സൈനികനും അപകടകരമായ വെടിവെയ്പ്പിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. അതേസമയം ഈ വീഡിയോ എപ്പോൾ എവിടെ ചിത്രീകരിച്ചതാണെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതുവരെ പരുക്കുകളോ, മരണങ്ങളോ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.

അതേസമയം വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ചിലർ ആശങ്കയും ചിലർ പരിഹാസിച്ചുമാണ് പ്രതികരിച്ചത്.“മെഷീൻ ഗണിന്റെ മുന്നിൽ നിന്നുകൊണ്ട് എവിടെയാണെന്ന് പോലും മനസിലാക്കാതെ നിൽക്കുന്നതെന്താണ്?” എന്നായിരുന്നു ഒരാളുടെ പ്രതികരണം. മറ്റൊരാൾ, “മറ്റൊരു സൈനികന്റെ വേഗത്തിലുള്ള പ്രതികരണമാണ് ജീവൻ രക്ഷിച്ചത്. ഇരുവരും സുരക്ഷിതരായതിൽ സന്തോഷം,” എന്ന് അഭിപ്രായപ്പെട്ടു.

എന്താണ് യാക്‌ബി 12.7 ഗൺ?

യാക്‌ബി-12.7 (Yakushev–Borzov 12.7 mm) 1970-കളിൽ സോവിയറ്റ് യൂണിയൻ വികസിപ്പിച്ച നാല് ബാരലുകളുള്ള ഹെവി റോട്ടറി മെഷീൻ ഗൺ ആണ് ഇത്. പ്രധാനമായും മിൽ Mi-24 “ഹിന്ദ്” ആക്രമണ ഹെലികോപ്റ്ററിന്റെ മുൻഭാഗത്ത് സ്ഥാപിച്ച് ഉപയോഗിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ ഗൺ ഗ്യാസ്- ഓപ്പറേറ്റഡ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. വെടിയുതിർക്കുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജം ഉപയോഗിച്ച് നാല് ബാരലുകളും തിരിയുന്ന രീതിയിലാണ് പ്രവർത്തനം. മിനിറ്റിൽ 4,000 മുതൽ 5,000 വരെ വെടിയുതിർക്കാൻ ശേഷിയുള്ളതിനാൽ അതീവ അപകടകാരിയായ ആയുധമായി ഇത് കണക്കാക്കപ്പെടുന്നു.

സാധാരണയായി ഹെലികോപ്റ്ററിലെ റിമോട്ട് കൺട്രോൾ ടററ്റിൽ ഉപയോഗിക്കുന്ന ഈ ഗൺ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി റഷ്യൻ സേന നിലത്തും ഉപയോഗിക്കാൻ മാറ്റം വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് യുക്രെയിൻ യുദ്ധത്തിനിടെ ഗ്രൗണ്ട് വാഹനങ്ങളിലും ആന്റി-ഡ്രോൺ പ്ലാറ്റ്ഫോമുകളിലും ഇത് വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026