BREAKING NEWS

നടി തൃഷക്കെതിരായ ദ്വയാർഥ പരാമർശം; ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി

· · 1 min read
Share: Copied!

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിലാണ് പൊലീസ് കേസെടുത്തത്.

ഉദയനിധി മുൻകൂർ ജാമ്യഹർജി നൽകിയതിനെ തുടർന്ന് ഉച്ചവരെ അറസ്റ്റ് തടഞ്ഞിരുന്നു. തുടർന്ന് ഔദ്യോഗിക വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നാണ് പുറത്തുവരുന്ന വിവരം.

ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് തഞ്ചാവൂർ പൊലീസ് കേസെടുത്തത്. അറസ്റ്റ് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാക്കൾ പ്രതിഷേധിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള ആസൂത്രിത നീക്കമാണിതെന്നും ഡിഎംകെ ആരോപിച്ചു.

അതേസമയം, മദ്രാസ് ഹൈക്കോടതിയിൽ ഉദയനിധി നൽകിയ മുൻകൂർ ജാമ്യഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസിൽ കോടതി നിലപാട് നിർണായകമാകും.

ഭീഷണിമൂലം മൂന്ന് വീടുകള്‍ മാറിതാമസിച്ചു, വിദ്യാഭ്യാസം തടസപ്പെട്ടു, ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, മോദിയെ അധിക്ഷേപിച്ച 15 കാരി നേരിടുന്നത് ക്രൂരമായി സൈബര്‍ ആക്രമണം

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026