BREAKING NEWS

ഭീഷണിമൂലം മൂന്ന് വീടുകള്‍ മാറിതാമസിച്ചു, വിദ്യാഭ്യാസം തടസപ്പെട്ടു, ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, മോദിയെ അധിക്ഷേപിച്ച 15 കാരി നേരിടുന്നത് ക്രൂരമായി സൈബര്‍ ആക്രമണം

· · 1 min read
Share: Copied!

ന്യൂഡൽഹി: സിജെപി വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്ത പെൺകുട്ടി മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണവും ഭീഷണികളും തുടരുന്നു. സംഭവത്തിൽ പെൺകുട്ടി പരസ്യമായി മാപ്പ് പറഞ്ഞിട്ടും തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും ഭീഷണികൾക്കും യാതൊരു അയവില്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ മുൻനിർത്തി ഇതിനോടകം മൂന്ന് വീടുകൾ മാറിത്താമസിക്കേണ്ടി വന്നതായും, കുട്ടിയുടെ വിദ്യാഭ്യാസം പൂർണ്ണമായും തടസ്സപ്പെട്ട സ്ഥിതിയിലാണെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നതായും പറഞ്ഞിരുന്നു.

വിദ്യാർഥികൾക്ക് വഴിതെറ്റിയതാണെന്നും ശിക്ഷക്കോ, നീണ്ട നിയമനടപടികൾക്കോ പകരം അവർക്ക് മാർഗനിർദേശമാണ് ആവശ്യമെന്നും മോദി വിഡിയോയിൽ പറയുന്നുണ്ട്. ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കാം, ആ തെറ്റുകൾ തിരുത്താനുള്ള അവസരമാണിത്. സമൂഹത്തിലുണ്ടായ അമർഷം എനിക്ക് നന്നായി മനസ്സിലാകുമെന്നും മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ കുട്ടിയോട് ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്ന ഈ കാര്യം കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ചില കേന്ദ്രങ്ങളിൽ നിന്ന് ഭീഷണി തുടരുകയാണ്.

പോലീസിൽ നിന്ന് തങ്ങളുടെ വിവരങ്ങൾ ചോർന്നതായും കുട്ടിയുടെ മേൽവിലാസം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും കുടുംബം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നിരിക്കെ, കുട്ടിയെ മനഃപൂർവം ഉന്നം വെക്കുന്നതിനായി ഇരുപത്തഞ്ചുകാരിയായ ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളാണ് ഓൺലൈനിൽ നടക്കുന്നത്. ഈ ഗൗരവമേറിയ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളും നിയമനടപടികളും ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026