BREAKING NEWS

താന്‍ മിതവാദിയായ ഹിന്ദുമത വിശ്വാസിയിൽ നിന്ന് അഭിമാനിയായ സംഘിയായി മാറി, ഇസ്‍ലാമിക വ്യക്തികളുമായി ബന്ധപ്പെടുമ്പോൾ ഹിന്ദു പെണ്‍കുട്ടികളുടെ ചിന്തകൾ മാറുന്നു, അവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നു,വിവാദ പരാമര്‍ശവുമായി കങ്കണ

· · 1 min read
Share: Copied!

താന്‍ സംഘിയാണെന്നും മുസ്‍ലിങ്ങളുമായി ബന്ധപ്പെടുന്നവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നുവെന്നും ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വിഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്. താൻ ഒരു മിതവാദിയായ ഹിന്ദുമത വിശ്വാസിയിൽ നിന്ന് അഭിമാനിയായ സംഘിയായി മാറിയെന്ന് പറയുന്ന കങ്കണ, മുസ്‍ലിം യുവാക്കളെ വിവാഹം കഴിച്ച സിനിമ മേഖലയിലെ ഇൻഡസ്ട്രിയിലെ ചിലരെ ലക്ഷ്യമിട്ടാണ് വിവാദ പ്രസ്താവന നടത്തിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ തന്റെ ആശയപരമായ മാറ്റങ്ങളെക്കുറിച്ച് കങ്കണ തുറന്നുപറയുന്നുണ്ട്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ആശയങ്ങളുമായി ചേർന്നുപോയതിന് ശേഷം താൻ ഒരു മിതവാദിയായ ഹിന്ദു വിശ്വാസിയിൽ നിന്ന് അഭിമാനിയായ ‘സംഘി’യായി മാറിയെന്ന് നടി പറയുന്നു.

ഞാൻ ഒരു മിതവാദിയായ ഹിന്ദു ആയിരുന്നു. എന്നാൽ എന്നോട് ആളുകൾ ചോദിക്കാറുണ്ട്, നീ എപ്പോഴാണ് സംഘിയായത്? എന്ന്. ഞാൻ സംഘിയാകാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ഉണർവ് ലഭിച്ച ഹിന്ദു എന്ന ആശയത്തിലേക്ക് മാറാൻ ഞാൻ ആഗ്രഹിക്കുന്നു -കങ്കണ വിഡിയോയിൽ പറഞ്ഞു. തന്റെ പഴയകാല ജീവിതരീതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദ്യം ചെയ്യുന്നവരുടെ ഇരട്ടത്താപ്പിനെയും നടി ചോദ്യം ചെയ്തു. പണ്ട് ഞാൻ പാർട്ടികളിൽ പങ്കെടുത്തിരുന്നു എന്നത് ശരിയാണ്, എന്നാൽ ഇന്ന് ഞാൻ വ്യക്തമായ കാഴ്ചപ്പാടുള്ളയാകാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ആ വഴി മറ്റുള്ളവർക്ക് അടഞ്ഞിരിക്കുന്നത്?’ എന്നും അവർ ചോദിച്ചു.ഇൻഡസ്ട്രിയിലെ മറ്റ് നടിമാരെക്കുറിച്ചുള്ള കങ്കണയുടെ പരാമർശമാണ് ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുന്നത്.

മുസ്‍ലിം വ്യക്തികളെ വിവാഹം കഴിച്ച പ്രമുഖരായ ചില ഹിന്ദു പെൺകുട്ടികളെ കങ്കണ പരോക്ഷമായി വിമർശിച്ചു. ‘സിനിമയിലെ പല ഹിന്ദു പെൺകുട്ടികളെയും ഞാൻ അടുത്ത് കണ്ടിട്ടുണ്ട്. അവർ ഹിന്ദുക്കളാണെങ്കിലും രാഷ്ട്രീയത്തെക്കുറിച്ച് അവർക്ക് വലിയ ധാരണ ഉണ്ടാകാറില്ല. അവർ സാധാരണയായി വളരെ നിഷ്പക്ഷരായിരിക്കും. എന്നാൽ വിവാഹത്തിലൂടെയോ സൗഹൃദത്തിലൂടെയോ അവർ ഇസ്‍ലാമിക വ്യക്തികളുമായി ബന്ധപ്പെടുമ്പോൾ അവരുടെ ചിന്തകൾ പെട്ടെന്ന് മാറുന്നു. അവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നു,’ -കങ്കണ ആരോപിച്ചു. ഇന്ത്യൻ ഭരണഘടന എല്ലാവർക്കും ഏത് മതവും ആശയങ്ങളും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും, തന്റെ ആത്മീയ വളർച്ചയെ ചോദ്യം ചെയ്യുന്നവരെയാണ് താൻ വിമർശിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. കങ്കണയുടെ ഈ പരാമർശം ആരെയാണ് ഉദ്ദേശിച്ചുള്ളത് എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. രാഷ്ട്രീയ പ്രവർത്തകനായ ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ച സ്വര ഭാസ്കറെക്കുറിച്ചാണോ അതോ സഹനടൻ സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ച സോനാക്ഷി സിൻഹയെക്കുറിച്ചാണോ നടി സംസാരിച്ചതെന്നാണ് നെറ്റിസൺസ് പ്രധാനമായും സംശയിക്കുന്നത്.

BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026