Uncategorized

സോണിയയുടെ ഓർമ്മക്കുറിപ്പിൽ നിന്നും ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ നീക്കാൻ പ്രസാധകർ ആവശ്യപ്പെട്ടതായി അശോക് ഗെലോട്ട്; ‘സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് ഈ തിരുത്തൽ നിർദ്ദേശം’

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽനിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ പ്രസാധകർ നിർദേശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാനാണ് പ്രസാധകർ ആവശ്യപ്പെട്ടതെന്ന് ഗെലോട്ട് ആരോപിച്ചു.

ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാനും നിർദേശം ലഭിച്ചതായി ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദി, സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിലടക്കം പ്രസാധകർ സംശയം ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.

സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് പ്രസാധകർ ഓർമ്മക്കുറിപ്പിലെ ചില ഭാഗങ്ങളിൽ തിരുത്തൽ ആവശ്യപ്പെട്ടതെന്നാണ് ഗെലോട്ടിന്റെ ആരോപണം. എന്നാൽ പ്രസാധകരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

‘അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങരുത്; ഡോളറിനെ ഒഴിവാക്കണം, ആഭ്യന്തര ഉത്പാദനം കൂട്ടണം; എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം’: മുജ്തബ ഖമനെയി

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026