BREAKING NEWS

‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: പുതിയ പാചകവാതക കണക്ഷനിൽ മാറ്റം വരുത്തി എണ്ണക്കമ്പനികൾ. പുതിയതായി കണക്ഷൻ എടുക്കുന്നവർക്ക് സബ്‌സിഡിയുള്ള സാധാരണ 14.2 കിലോ സിലിണ്ടറിന് പകരം 10 കിലോ സിലിണ്ടർ നൽകുന്ന രീതിയാണ് നിലവിൽ വന്നത്. വിപണി നിരക്കിൽ സബ്‌സിഡിയില്ലാതെ 5 കിലോ, 10 കിലോ സിലിണ്ടറുകൾ ലഭ്യമാക്കാനുള്ള സംവിധാനത്തിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്.

പുതിയ കണക്ഷന് 10 കിലോ സിലിണ്ടറിന് ഏകദേശം 4,840 രൂപയും ഓരോ റീഫില്ലിനും 1,650 രൂപയ്ക്കടുത്തുമാണ് ചില കമ്പനികളുടെ നിരക്ക്. ഇന്ത്യൻ ഓയിലിന്റെ 10 കിലോ എക്സ്ട്രാലൈറ്റ് കണക്ഷന് 4,842.50 രൂപയും റീഫില്ലിന് 1,656.50 രൂപയുമാണ് നിലവിലെ റിപ്പോർട്ടുകളിലുള്ള നിരക്ക്.

അതേസമയം, സാധാരണ ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന് സെപ്റ്റംബർ മാസത്തിൽ ഏകദേശം 210 രൂപയുടെ പരോക്ഷ സബ്‌സിഡി നിലവിലുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സബ്‌സിഡി ലഭിക്കുന്നതിന് ഒക്ടോബർ ഒന്ന് മുതൽ ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ താൽപര്യമില്ലാത്തവർക്കും എൽപിജി ലഭിക്കും. എന്നാൽ സബ്‌സിഡിയില്ലാതെ വിപണി നിരക്കിൽ 5 കിലോ അല്ലെങ്കിൽ 10 കിലോ സിലിണ്ടറായിരിക്കും ലഭിക്കുക. പ്രാദേശിക ലഭ്യതയ്ക്ക് വിധേയമായാണ് വിതരണം.

പുതിയ കണക്ഷനായി തിരിച്ചറിയൽ രേഖ മാത്രം ഉപയോഗിച്ച് അപേക്ഷിക്കാവുന്ന സംവിധാനങ്ങളും എണ്ണക്കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, സാധാരണ ഗാർഹിക സിലിണ്ടറിനെ അപേക്ഷിച്ച് കുറഞ്ഞ അളവിലുള്ള സിലിണ്ടറിന് റീഫിൽ ചെലവ് കൂടുതലാകുന്നത് പുതിയ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നുവെന്നതാണ് പ്രധാന പരാതി.

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026