BREAKING NEWS

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

· · 1 min read
Share: Copied!

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” എന്ന സിനിമയുടെ പൂജാച്ചടങ്ങ് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. എസ്.എസ്.എസ്. ഫിലിം കമ്പനിയുടെ ബാനറിൽ സുധീർ അമ്മാനത്ത്, ഷാജു സിയോൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

​മലയാളത്തിന്റെ പ്രിയ മഹാനടൻ ടി.ജി. രവി ഭദ്രദീപം തെളിയിച്ച്
ചടങ്ങിന് മംഗളാരംഭം കുറിച്ചു. മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം വിദ്യാധരൻ മാസ്റ്ററുടെ മനോഹരമായ സംഗീതത്തിൽ ഈ ചിത്രത്തിലൂടെ പിറവിയെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.പ്രശസ്ത പിന്നണി ഗായകൻ കെ.കെ. നിഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര താരം ജയരാജ് വാര്യർ, ഗായകൻ കെ.കെ. നിഷാദ്, നായിക അഥീന സുനിൽ തുടങ്ങി സിനിമാ-രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
​തിരക്കഥ – എസ് ശ്രീകുമാർ, പി രഘുനാഥ്, പ്രൊഡക്ഷൻ കൺട്രോളർ – മുരളി ഗുരുവായൂർ, സ്റ്റിൽസ്സ് – വിദ്യാസാഗർ, പി ആർ ഓ- എ എസ് ദിനേശ്, മനു ശിവൻ.

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026