Uncategorized

ചരിത്രം അറിയാത്തതുകൊണ്ടല്ല സിപിഎമ്മുകാര്‍ മലപ്പുറത്തിനെതിരെ നിരന്തരം വിഷം ചീറ്റുന്നത്, സ്വന്തം രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനാണ്, ഒന്നോ രണ്ടോ പ്രസ്താവനകൾ കൊണ്ട് ജില്ലയിലെ മതസൗഹാർദ്ദ പാരമ്പര്യം തകര്‍ക്കാന്‍ കഴിയില്ല, രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം ജില്ലയെ തീവ്രവാദികളുടെയും വർഗീയവാദികളുടെയും കേന്ദ്രമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സിപിഎം നേതാക്കളുടെ ‘കൊളോണിയൽ ചിന്താഗതി’ക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതൃത്വം. മുസ്ലിം യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച മലപ്പുറത്തിന്റെ ചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് ശക്തമായ രാഷ്ട്രീയ പ്രതിരോധ വേദിയായി മാറിയത്.

ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജില്ലയ്‌ക്കെതിരെ ആരെങ്കിലും നടത്തുന്ന ഒന്നോ രണ്ടോ പ്രസ്താവനകൾ കൊണ്ട് മലപ്പുറത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള മതസൗഹാർദ്ദ പാരമ്പര്യത്തെയും സമാധാനപരമായ സഹവർത്തിത്വത്തെയും തകർക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ചു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയുള്ള ബൗദ്ധിക പ്രതിരോധമാണ് യൂത്ത് ലീഗ് പുറത്തിറക്കിയ ഈ ചരിത്ര പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെക്കുറിച്ചുള്ള വികലവും നിഷേധാത്മകവുമായ പ്രതിച്ഛായ ബ്രിട്ടീഷുകാരുടെ കൊളോണിയൽ സൃഷ്ടിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന് ശേഷം ജില്ല രൂപീകരിച്ച സമയത്തും ഇത്തരത്തിലുള്ള കടുത്ത കുപ്രചാരണങ്ങൾ നടന്നിരുന്നു.

ഇന്നും ആ പഴയ ബ്രിട്ടീഷ് വിഭജന മനസ്ഥിതി കൊണ്ടുനടക്കുന്നവരാണ് മലപ്പുറത്തിനെതിരെ തിരിയുന്നത്. സമ്പൂർണ്ണ സാക്ഷരതാ യജ്ഞവും അക്ഷയ പദ്ധതിയും ഉൾപ്പെടെ രാജ്യത്തിന് തന്നെ മാതൃകയായ നിരവധി ചരിത്രപരമായ മുന്നേറ്റങ്ങൾ സൃഷ്ടിച്ച നാടാണ് മലപ്പുറം. എന്നിട്ടും സിപിഎം നേതാക്കൾ ആ പഴയ വിദ്വേഷ ചിന്താഗതിയിൽ അഭിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം അറിയാത്തതുകൊണ്ടല്ല സിപിഎമ്മിലെ ചിലർ മലപ്പുറത്തിനെതിരെ നിരന്തരം വിഷം ചീറ്റുന്നതെന്നും, അവരുടെ സ്വന്തം രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനാണ് ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം തുറന്നടിച്ചു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026