വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒമാൻ തീരത്തോട് ചേർന്ന് തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ തീപിടിത്തമുണ്ടായി. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണ്. ഹോർമൂസ് കടലിടുക്കിൽനിന്ന് പുറത്തുകടക്കാനിരിക്കെ മറ്റൊരു എണ്ണക്കപ്പലിനും നേരെ ആക്രമണമുണ്ടായി. ഇതിലും ആളപായമില്ല.
ഇതിനിടെ, കുവൈത്ത് പതാക വഹിച്ചിരുന്ന ‘ഖമീസ ത്രി’ എന്ന കപ്പലിൽനിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. അഞ്ച് ജീവനക്കാരെയും രക്ഷപ്പെടുത്തിയ വിവരം ഒമാനിലെ ഇന്ത്യൻ എംബസിയാണ് അറിയിച്ചത്.
സൗദി അറേബ്യയിലും ആക്രമണം ശക്തമായി തുടരുകയാണ്. നജ്റാൻ പ്രവിശ്യയിൽ സ്കൂളിന് മുകളിൽ ഡ്രോൺ അവശിഷ്ടം പതിച്ച് കാര്യമായ നാശനഷ്ടമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Related Post
അസീറിൽ പള്ളിക്ക് സമീപം ബാലിസ്റ്റിക് മിസൈൽ അവശിഷ്ടം പതിച്ച് ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. ആക്രമണത്തിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.




