ജിദ്ദ: മിഡിൽ ഈസ്റ്റിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന നയതന്ത്ര-സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള ഇൻഡിഗോയുടെ തീരുമാനം പിൻവലിക്കണമെന്ന് സൈഫുദ്ദീൻ വാഴയിൽ ( ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ) പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് വിമാനയാത്ര അനിവാര്യമായ സാഹചര്യത്തിൽ, ഇന്ധനവിലയിലെ വർധനയുടെ മുഴുവൻ ഭാരവും യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് ഗൾഫ്–കേരള സെക്ടറിൽ യാത്ര ചെയ്യുന്ന സാധാരണ പ്രവാസികളെയാണ് ഇത്തരം നിരക്ക് വർധനകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ഇന്ധനവിലയിലെ വർധനവ് യാഥാർഥ്യമാണെങ്കിൽ പോലും, അതിന്റെ പേരിൽ യാത്രക്കാരിൽ നിന്ന് അമിതമായ സർചാർജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ പ്രവാസി സമൂഹത്തിന് ആശ്വാസം നൽകുന്നതിന് പകരം വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്.




